Pathanamthitta : ഭക്തിയുടെ നിറവിൽ ശബരിമലയിൽ (Sabarimala Temple) ആചാരവൂർവ്വം നിറപുത്തരി പൂജ നടന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകൾ. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു ശ്രീകോവിൽ നട തുറന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും മണ്ഡപത്തിൽ മഹാഗണപതിഹോമവും നടന്നു. 5.30ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മണ്ഡപത്തിൽ നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചു.



ALSO READ : Sabarimala Entry:വരുമാനം പത്തിലൊന്നായി,മാസപൂജക്ക് പതിനായിരം തീര്‍ത്ഥാടകരയെങ്കിലും അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ്


ശേഷം പതിനെട്ടാം പടിയിൽ വച്ചിരുന്ന നെൽകറ്റകൾ മേൽശാന്തി വി.കെ.ജയരാജ് ശിരസിലേറ്റി വാദ്യഘോഷങ്ങളോടെ അകമ്പടിയോടെ ആചാരവൂർവ്വം  ക്ഷേത്രത്തെ ഒരു തവണ പ്രദക്ഷിണം വച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. തുടർന്ന് മണ്ഡത്തിൽ വച്ച് കതിരുകൾ പൂജിച്ചു.


പിന്നേട് ശ്രീകോവിലിനുള്ളിലേക്ക് കതിരുകൾ നിറപുത്തരി പൂജക്കായി കൊണ്ടുപോയി. നിറപുത്തരി പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകി.


ALSO READ : sabarimala chief priest:ശബരിമല മേൽശാന്തിയുടെ നിയമന നടപടികൾ സ്റ്റേ ചെയ്യണം,ഹൈക്കോടതിയിൽ ഹർജി


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ.വാസു, ബോർഡ് അംഗം പി.എം.തങ്കപ്പൻ എന്നിവർ നിറപുത്തരി പൂജയ്ക്കും ദർശനത്തിനായി എത്തിയിരുന്നു. ചിങ്ങം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ആണ് നട തുറക്കുക.


ഓണം നാളുകളില്‍ കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച്  ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും. ആഗസ്റ്റ് 23 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. ആഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന 8 ദിവസങ്ങളില്‍ പ്രതിദിനം 15,000 എന്നകണക്കിന്,ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.


ALSO READ : Sabarimala കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ


ശേഷം കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.