Sabarimala : കർക്കടകമാസ പൂജകൾ ശേഷം ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട ഇന്ന് അടയ്ക്കും. 5 ദിവസങ്ങൾ നീണ്ട് നിന്ന് കർക്കടക മാസ പൂജകൾക്ക് ശേഷമാണ് ക്ഷേത്ര നട ഇന്ന് അടയ്ക്കുന്നത്. ബുധനാഴ്ച രാത്രി 8.50 ന് ഹരിവരാസന സങ്കീർത്തനം പാടി   9മണിക്കാണ് ക്ഷേത്ര നട അടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നട തുറന്നിരുന്ന ദിവസങ്ങളിൽ ഉദയാസ്തമയപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രധാന പൂജകൾ നടന്നത്.നിറപുത്തരി പൂജയ്ക്കായി ആഗസ്റ്റ് മാസം 15ന് വൈകുന്നേരം ക്ഷേത്ര നട തുറക്കും.


ALSO READ: Sabarimala: കർക്കിടക മാസ തീർത്ഥാടനത്തിനായി ഭക്തർ എത്തിത്തുടങ്ങി


 16ന് ആണ് നിറപുത്തരി പൂജ. അന്ന് പുലർച്ചെ 5.55 ന് മേൽ 6.20 നകം ഉള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജ.പൂജകൾക്ക് ശേഷം നെൽ കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. ചിങ്ങമാസ-ഓണംനാൾ പൂജകൾക്കായി 16ന് വൈകുന്നേരം നട തുറക്കും. ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ആണ്. പൂജകൾ പൂർത്തിയാക്കി 23 ന് രാത്രി നട അടയ്ക്കും.


ALSO READ: sabarimala chief priest:ശബരിമല മേൽശാന്തിയുടെ നിയമന നടപടികൾ സ്റ്റേ ചെയ്യണം,ഹൈക്കോടതിയിൽ ഹർജി


ശ്രീകോവില്‍ (Sabarimala) നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കര്‍ക്കടക മാസ തീര്‍ത്ഥാടനത്തിനായി മല ചവിട്ടാന്‍ ഭക്തരെ അനുവദിച്ചിരുന്നത്.  കൊവിഡ് മഹാമാരിയുടെ അടിസ്ഥാനത്തിൽ ദിനവും 5000 പേര്‍ക്ക് മാത്രമായിരുന്നു ദര്‍ശനാനുമതി നൽകിയിരുന്നത്.


ALSO READ: കർക്കിടകമാസ പൂജക്ക് 5000 പേർക്ക് പ്രവേശനം, വെർച്യൽ ക്യൂവിന് ശബരിമലയിൽ മാറ്റമില്ല


മാസ പൂജകള്‍ക്കായി ശബരിമല നട ജൂലൈ 16 ന് വൈകിട്ടോടെയാണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ജൂലൈ 16 ന് ഭക്തർക്ക് പ്രവേശനമില്ലായിരുന്നു. 


ശബരിമലയിൽ (Sabarimala) ദർശനത്തിന് എത്തുന്ന ഭക്തർ വിർച്വൽ ക്യു ബുക്കിങ് നടത്തിയ ശേഷം മാത്രമാണ് ദർശനം അനുവദിച്ചിരുന്നത്.മാത്രമല്ല തീർത്ഥാടകർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 2 ഡോസ് വാക്‌സിൻ എടുത്തതിന്റെ രേഖ എന്നിവ കയ്യിൽ കരുതണമെന്നും നിബന്ധന ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.