ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല (Sabarimala Temple) നട ഇന്ന് തുറക്കും.  വൈകുന്നേരം അഞ്ചുമണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരിയാണ് നടതുറന്ന് ദീപം തെളിയിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്തർക്ക് നാളെ മുതലാണ് പ്രവേശനം.  വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം (Sabarimala Temple).  നാളെ പുലർച്ചെ മുതൽ ഫെബ്രുവരി 17 വരെയാണ് ഭക്തർക്ക് പ്രവശനം അനുവദിച്ചിരിക്കുന്നത്. 17ന് നട അടയ്‌ക്കും. പ്രതിദിനം 15,000 ഭക്തർക്കാണ് പ്രവേശനാനുമതി.


Also Read:  Sabarimala | ശബരിമല നട ഫെബ്രവരി 12ന് തുറക്കും; പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി


ദർശനത്തിന് എത്തുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം കരുതണം. കൂടാതെ തിരിച്ചറിയിൽ രേഖയും കൈവശം സൂക്ഷിക്കണം. 


ഇന്ന് വൈകുന്നേരം നദ തുറക്കുമെങ്കിലും പ്രത്യേക പൂജകൾ ഒന്നും ഉണ്ടാകില്ല. നാളെ പുലർച്ചെ അഞ്ചു മണിക്ക് നട തുറക്കും. നിർമ്മാല്യ ദർശത്തിന് ശേഷം പതിവ് അഭിഷേകവും തുടർന്ന് മഹാഗണപതിഹോമം, നെയ്യഭിഷേകം. 7.30 ന് ഉഷപൂജ എന്നിവയുണ്ടാകും. ഒപ്പം 17ാം തിയതി വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും.


Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ 


അഞ്ചു ദിവസത്തെ പൂജകൾ പൂർത്തിയാക്കിയ ശേഷം 17ന് രാത്രി ഒൻപത് മണിക്ക് നടയടക്കും. ശേഷം മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം ഉത്സവത്തിനുമായി മാർച്ച് എട്ടിന് നട തുറക്കും. ഒൻപതിനാണ് കൊടിയേറ്റ്. 18 ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19 ന് രാത്രി നടയടയ്‌ക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.