Sabarimala: ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
Sabarimala Temple: ശബരിമല (Sabarimala) നട ഇന്ന് തുറക്കും. ചിത്തിര ആട്ട വിശേഷ പൂജകൾക്കായിട്ടാണ് ഇന്ന് നട തുറക്കുന്നത്.
പത്തനംതിട്ട: ശബരിമല (Sabarimala) നട ഇന്ന് തുറക്കും. ചിത്തിര ആട്ട വിശേഷ പൂജകൾക്കായിട്ടാണ് ഇന്ന് നട തുറക്കുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ തന്ത്രി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറക്കും.
ഭക്തർക്ക് നാളെ രാവിലെ മുതലാണ് പ്രവേശനമുള്ളത്. ഇത്തവണയും വെർച്യുവൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ ക്ഷേത്രത്തിൽ (Sabarimala Temple) പ്രവേശനാനുമതിയുള്ളൂ. ദർശനത്തിനെത്തുന്നവർ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കേറ്റോ, 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കോറ്റോ ഏതെങ്കിലും ഒരെണ്ണം കയ്യിൽ എടുത്തിരിക്കണം.
Also Read: Horoscope 02 November: ഈ രാശിക്കാരുടെ ഭാഗ്യം ധന്തേരസിൽ തിളങ്ങും, ചൊവ്വാഴ്ച നിങ്ങൾക്ക് എങ്ങനെ? അറിയാം
എന്നാൽ തുലാമാസ പൂജകൾക്ക് വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും കിട്ടാത്തവർക്ക് നാളെ ദർശനത്തിന് അനുമതിയുണ്ട്. കൊവിഡ് (Covid19) സാഹചര്യം പരിഗണിച്ച് ഈ മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്.
അതിനായി വിവിധ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരെയും ജീവനക്കാരേയും ശബരിമലയിൽ (Sabarimala) വിന്യസിക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
Also Read: Dhanteras 2021: ധന്തേരാസിൽ അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്, വൻ നഷ്ടമുണ്ടാകും
കൂടാതെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിൽ ഡിസ്‌പെന്‍സറികൾ പ്രവര്‍ത്തിക്കും. ഇതിൽ സന്നിധാനത്ത് ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും. ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിന് സുരക്ഷിതമായ ആക്ഷന്‍ പ്ലാൻ തയാറായതായി ആരോഗ്യ മന്ത്രി (Health Minsiter) അറിയിച്ചിട്ടുണ്ട്.
മാത്രമല്ല ഇത് കേന്ദ്ര സര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...