Pathanamthitta: ശബരിമല (Sabarimala) തുലാമാസ പൂക്കളുടെ ഭാഗമായി ഇന്ന് തുറക്കുമെന്ന് ദേവസ്വം ബോർഡ് (Devaswom Board)  അറിയിച്ചു. എന്നാൽ നാളെ പുലർച്ച മുതൽ മാത്രമായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുക. ഇന്ന് വൈകുനേരം 5 മണിയോടെയാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍  ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ന്ന് ഉപദേവതാക്ഷേത്ര നടകളും തുറന്ന് ദീപം തെളിച്ചശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലായുള്ള ആ‍ഴിയില്‍ അഗ്നി പകരും. ശേഷം ശ്രീകോവിലിനുമുന്നിലായി  ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.തുലാമാസം ഒന്നായ 17 ന് രാവിലെ 5 മണിമുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്.


ALSO READ: Sabarimala | ശബരിമല ക്ഷേത്രനട 16-ന് തുറക്കും,മേല്‍ശാന്തി നറുക്കെടുപ്പ് 17-ന്


തുടർന്ന് നിര്‍മ്മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും ഉണ്ടായിരിക്കും.  ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.മേല്‍ശാന്തി നറുക്കെടുപ്പിനായി, മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക.


ALSO READ: Rain Alert : അതിശക്ത മഴ തുടരാൻ സാധ്യത; കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്


പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുക്കുക.മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രശ്രീകോവിലിനുമുന്നിലായി നടക്കും.9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും.


ALSO READ: Sabarimala Makaravilakku : മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ 25,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും


ഈ മാസം 17 മുതല്‍ 21 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും.വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് മാത്രമാണ് പ്രവശനാനുമതി.ബുക്കിംഗ് ലഭിച്ചവര്‍ കോവിഡ് 19 പ്രതിരോധത്തിന്‍റെ രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തിച്ചേരുമ്പോള്‍  കൈയ്യില്‍ കരുതേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.