Sabarimala Updates| ശബരിമലയിൽ നെയ്യഭിഷേകത്തിന് അനുമതി,കൂടുതൽ ഇളവുകൾ ഇങ്ങിനെ
60,000 ഭക്തർക്ക് കൂടി അധികമായി പ്രവേശനാനുമതിയും നൽകിയിട്ടുണ്ട്
പത്തനംതിട്ട: ശബരിമലയിൽ നെയ്യഭിഷേകത്തിനടക്കം കൂടുതൽ ഇളവുകൾ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചു. ഇനിമുതൽ നെയ്യഭിഷേകം നടത്തി ഭക്തർക്ക് പ്രസാദം ലഭിക്കും. രാവിലെ ഏഴ് മുതൽ 12 വരെയാണ് നെയ്യഭിഷേകം നടത്താനുള്ള അനുവാദം.
അതിനോടൊപ്പം തന്നെ 60,000 ഭക്തർക്ക് കൂടി അധികമായി പ്രവേശനാനുമതിയും നൽകിയിട്ടുണ്ട്. കരിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും തീരുമാനിച്ചതോടെ കൂടുതൽ ഭക്തർക്ക് എത്താൻ സാധിക്കും.
അതേസമയം നിലവിൽ ശബരിമലയിലെ അപ്പം,അരവണ പ്രതിസന്ധിയിൽ കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെൻഡർ വഴി കരാർ നൽകിയതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
ALSO READ: Sabarimala | നിയന്ത്രണങ്ങളിൽ ഇളവ്; ശബരിമലയിലെ നീലിമല പാത തുറന്നു
ഇതുവരെ ശബരിമലയിൽ 8,11,235 തീർഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച 42,870 പേരാണ് ദർശനം നടത്തിയത്. വെർച്വൽ,ക്യൂ, സ്പോട്ട് ബുക്കിങ്ങിലൂടെയും ഭക്തർ എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...