പത്തനംതിട്ട:  മണ്ഡല മകരവിളക്ക് ഉത്സവത്തിനായി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ചൊവ്വാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം മുപ്പതിനായിരത്തോളം തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിനെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അയ്യപ്പഭക്തർ കയ്യിൽ കരുതണം. ഡിസംബർ 26 നാണ് ചരിത്രപ്രസിദ്ധമായ മണ്ഡലപൂജ.


ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശബരിമല- മാ‍ളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും 15ന് വൈകിട്ട് 6 മണിക്ക് നടക്കും. 16 മുതൽ ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും.


ശേഷം, ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല-മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. സോപാനത്തിനുമുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേതന്ത്രി പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും.


പുതിയ തീർഥാടനകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്ന് (നവംബർ 16) മുതൽ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭുനമ്പൂതിരിയും ശബരിമലയിലെയും സന്നിധാനത്തെയും പുറപ്പെടാശാന്തിമാരാകും.അതിനിടെ, ഒരു വർഷത്തെ പൂജാദികർമ്മങ്ങൾ പൂർത്തിയാക്കി നിലവിലുള്ള ശബരിമല മാളികപ്പുറം മേൽശാന്തിമാരായ വി കെ ജയരാജ് പോറ്റിയും രാജകുമാർ നമ്പൂതിരിയും 15ന് രാത്രിയോടെ ശബരീശന് യാത്രാവന്ദനം നൽകി വീടുകളിലേക്ക് മടങ്ങും.


കൂടാതെ, ഒര്‍ജിനല്‍ ആധാര്‍കാര്‍ഡും അയ്യപ്പഭക്തര്‍ കൈയ്യില്‍ കരുതണം.നിലയ്ക്കലില്‍ സ്പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനമുണ്ടാകും.നിലയ്ക്കലില്‍ കൊവിഡ് പരിശോധനയ്ക്ക് സംവിധാനം
ഒരുക്കിയിട്ടുണ്ട്. ശബരിമലയുടെ ബെയ്സ് ക്യാമ്പ് നിലയ്ക്കലാണ്. പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. 


പമ്പാ നദിയില്‍ സ്നാനം അനുവദിച്ചിട്ടുണ്ട്.നിലയ്ക്കല്‍,സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പഭക്തര്‍ക്കായി അന്നദാനം വിതരണം ചെയ്യും. പമ്പയിലും സന്നിധാനത്തും താമസത്തിനുള്ള സൗകര്യം ഉണ്ടാകില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ അയ്യപ്പഭക്തര്‍ പമ്പയിലേക്ക് മടങ്ങണം.


അയ്യപ്പഭക്തർ പമ്പയില്‍ നിന്ന് മലകയറേണ്ടത് സ്വാമി അയ്യപ്പന്‍ റോഡ് വ‍ഴിയാകണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ പോലെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തിനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല. പകരം ഭക്തര്‍
ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച്  
അഭിഷേകത്തിനായി സ്വീകരിക്കും. 


അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ഭക്തര്‍ക്ക് ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വ‍ഴി ലഭ്യമാക്കും. ഭക്തര്‍ക്ക് അപ്പം,അരവണപ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വാമിഅയ്യപ്പന്‍ റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ അയ്യപ്പഭക്തര്‍ക്കായി എമര്‍ജെന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും
ഓക്സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.