Safala Ekadashi 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച്  ഇന്ന് അതായത് ഡിസംബർ 19 വളരെ വിശേഷപ്പെട്ട ദിവസമാണ്. അതായത് ഇന്ന് സഫല ഏകാദശിയാണ്. ഇന്ന് മഹാവിഷ്ണുവിനായി സമർപ്പിക്കേണ്ടതും ജോലിയിൽ വിജയം  നേടുന്നതുമായ ദിനമാണ്. ഇതോടൊപ്പം ബുദ്ധാദിത്യ യോഗം, ലക്ഷ്മി നാരായണ യോഗം, ത്രിഗ്രഹ യോഗം തുടങ്ങിയ വളരെ ശുഭകരമായ യോഗങ്ങളും രൂപപ്പെടും. ഇതിനെ വളരെ ശുഭകരമായിട്ടാണ് ജ്യോതിഷത്തിൽ കാണുന്നത്. സഫല ഏകാദശി ദിനത്തിൽ ധനു രാശിയിൽ രൂപപ്പെടുന്ന ഈ യോഗങ്ങൾ 4 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ കൊണ്ടുവരും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് സഫല ഏകാദശി; സങ്കട മോചനത്തിനും ആഗ്രഹ സാഫല്യത്തിനും ഈ വ്രതം എടുക്കുന്നത് ഉത്തമം 


സഫല ഏകാദശി ദിനത്തിൽ ധനു രാശിയിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നിവരുടെ സാന്നിധ്യത്താൽ രൂപം കൊള്ളുന്ന 3 ശുഭ യോഗങ്ങളായ ബുദ്ധാദിത്യയോഗം, ലക്ഷ്മീനാരായണയോഗം, ത്രിഗ്രഹയോഗം എന്നിവ ഈ 4 രാശിക്കാർക്കും അത്യുത്തമമായ ഫലങ്ങൾ കൊണ്ടുവരും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


ഇടവം (Taurus): സഫല ഏകാദശിയിൽ 3 ശുഭ യോഗങ്ങൾ സംയോജിക്കുന്നത് ഇടവ രാശിക്കാർക്ക് വളരെയധികം  ശുഭകരമായിരിക്കും. ഈ സമയം ഇവർക്ക് ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. കരിയറിൽ വലിയ സ്ഥാനം നേടാൻ കഴിയും.  ജോലികൾ ബുദ്ധിപൂർവ്വം ചെയ്തുതീർക്കും. വിവാഹം ഉറപ്പിച്ചേക്കാം.


Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും


തുലാം (Libra):  ജ്യോതിഷ പ്രകാരം 2022 ഡിസംബർ 19 ന് രൂപപ്പെടുന്ന 3 ശുഭ യോഗങ്ങൾ തുലാം രാശിക്കാർക്കും ഉത്തമമാണ്.  ഇവർക്ക് ഇതുവരെ തടസ്സപ്പെട്ടിരുന്ന ജോലികൾ താനേ ശരിയാകും. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് മികച്ച വിജയം നേടാൻ കഴിയും.


ധനു (Sagittarius): ധനു രാശിക്കാർക്കും ഈ സമയം ഗുണകരമാണ്. ഈ മൂന്ന് ശുഭ യോഗങ്ങളും ധനുരാശിയിലാണ് രൂപപ്പെടുന്നത്. അതിനാൽ ധനു രാശിക്കാരുടെ ഭാഗ്യം തുറക്കും. ഇവർക്ക് എല്ലാ മേഖലകളിലും നേട്ടങ്ങൾ ഉണ്ടാകും.  പദവി, ധനം, ആദരവ് എന്നിവ ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. 


Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും! 


മീനം (Pisces): ഈ ശുഭ യോഗങ്ങളുടെ കൂടിച്ചേരൽ മീനരാശിക്കാർക്കും അടിപൊളിയാണ്.  ഇവർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കാൻ സാധ്യത. ഈ സമയം ഇവർക്ക് പ്രമോഷൻ ഇൻക്രിമെന്റ് എന്നിവ ലഭിക്കാൻ സാധ്യത.  ധനലാഭം, വരുമാന വർദ്ധനവ്, സാമ്പത്തിക സ്ഥിതിയിൽ മികവ് എന്നിവ ഈ സമയത്ത് നടക്കും.  


(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.