Saturday Pooja: ശനിയാഴ്ച ശാസ്താവിനെ ഭജിക്കാം മുടങ്ങാതെ
പുലർച്ചെ കുളിച്ച് ഇൌറനായി വന്ന് വേണം ശാസ്താവിനെ പ്രാർഥിക്കാൻ. ശനിദോഷമുള്ളവർക്ക് മാത്രമല്ല എല്ലാവർക്കും ശാസ്താവിനെ ഭജിക്കാം
ശനിഹാരകനാണ് ശാസ്താവ് നിത്യവും ശാസ്താവിനെ ഭജിച്ചാൽ അത്രയും ഉത്തമം. വെറുതേ ജപിച്ചാൽ പോരാ പുലർച്ചെ കുളിച്ച് ഇൌറനായി വന്ന് വേണം ശാസ്താവിനെ പ്രാർഥിക്കാൻ. ശനിദോഷമുള്ളവർക്ക് മാത്രമല്ല എല്ലാവർക്കും ശാസ്താവിനെ ഭജിക്കാം. ആത്മാർഥമായുള്ള പ്രാർഥനകളെ ഭഗവാൻ കാണാതെ പോവില്ല. ധ്യാനശ്ലോകങ്ങളാണ് ശാസ്താവിനേറെ ഇഷ്ടപ്പെട്ടവും പ്രിയവും.
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗംസുരക്തസകലാകല്പം സ്മരേദാര്യകം
അർഥം
ചുരുണ്ടഴിഞ്ഞു മൃദുലമായ കേശത്തോടു കൂടിയവനും, സിഹാസനസ്ഥനും, പ്രഭാപൂര്‍ണമായ കുണ്ഡലങ്ങള്‍ ധരിച്ചവനും, വലം കൈയില്‍ അമ്പും ഇടം കൈയില്‍ വില്ലും ധരിച്ചവനും,നീലവസ്ത്രം ധരിച്ചവനും,മേഘ ശ്യാമ വര്‍ണ്ണനും, പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയവനും, ശോണിമയാര്‍ന്ന ആഭരണങ്ങള്‍ ധരിച്ചവനുമായ ശ്രേഷ്ഠനെ ഞാന്‍ സ്മരിക്കുന്നു- ശാസ്താവിൻറെ പ്രധാനപ്പെട്ട ധ്യാനശ്ലോകങ്ങളിലൊന്നാണിത്. ദിവസവും കുളിച്ച് ഇൌറനോടെ വേണം പ്രാർഥിക്കാൻ.
ജപിക്കുന്നതിനൊപ്പം നീരാഞ്ജനം കത്തിച്ച് വെച്ച് പ്രാർഥിക്കുന്നതും ഏറ്റവും ഉത്തമമാണ്. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വെളുത്ത പൂവുകൾ കൊണ്ടാണ് അർച്ച നടത്തേണ്ടത്.
നീലയും ഉത്തമം തന്നെ. കുളിച്ച് ഭസ്മം ധരിച്ച് എല്ലാം ചെയ്യാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...