Saturday Remedies: അബദ്ധത്തിൽ പോലും ഇന്ന് ഈ 6 സാധനങ്ങളിൽ ഒന്നും വാങ്ങരുത്!
Saturday Remedies: ശനിയാഴ്ച (Saturday) ഇത്തരം സാധനങ്ങൾ വാങ്ങുന്നത് ശനിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ജീവിതത്തിൽ കൊണ്ടുവരും. അതുകൊണ്ടുതന്നെ ശനിയാഴ്ച വാങ്ങാൻ പാടില്ലാത്ത സാധനങ്ങൾ ഏതൊക്കെയെന്ന് അറിയുക.
Saturday Remedies: ജ്യോതിഷത്തിൽ (Astrology) ശനി ദേവനെ (Shani Dev) വളരെ ക്രൂരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. അവൻ നീതിയുടെ ദൈവമാണ് കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. അതുകൊണ്ടുതന്നെ ശനി ദേവനിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലത്.
അതിനായി ശനി ദേവിനെ ദേഷ്യം പിടിപ്പിച്ചേക്കാവുന്ന കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ല. പ്രത്യേകിച്ച് ശനിയാഴ്ചകളിൽ ശനി ദേവന്റെ കോപത്തിന് ഇരയാകുന്ന ആ ജോലികൾ ചെയ്യരുത്.
ഇതിൽ ശനിയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാനം. ശനി ദേവന് (Saturday) സമർപ്പിച്ചിരിക്കുന്ന ശനിയാഴ്ച ഏതൊക്കെ സാധനങ്ങൾ വാങ്ങാൻ പാടില്ലയെന്ന് നമുക്ക് നോക്കാം.
ശനിയാഴ്ച ഈ സാധനങ്ങൾ വാങ്ങരുത് (Do not buy these things on Saturday)
ഉപ്പ് (Salt): ശനിയാഴ്ച ഉപ്പ് വാങ്ങുന്നത് നിങ്ങളെ പല രോഗങ്ങൾക്കും ഇരയാക്കും. അതുകൊണ്ട് ശനിയാഴ്ച ഉപ്പ് വാങ്ങരുത്. ആഴ്ചയിൽ മറ്റേതെങ്കിലും ദിവസം ഉപ്പ് വാങ്ങുന്നത് നല്ലതാണ്.
തടി (Wood): ശനിയാഴ്ച മരത്തിന്റെ തടി വാങ്ങുന്നതും ഉചിതമല്ല. വാങ്ങിച്ചാൽ ജീവിതത്തിൽ പല വിഷമങ്ങളും വിളിക്കാതെ തന്നെ വരും.
ഇരുമ്പ് സാധനങ്ങൾ (Iron articles): ശനിയാഴ്ച ഇരുമ്പ് സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ കടം വർദ്ധിക്കും. ഈ ദിവസം സ്റ്റീൽ പാത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാതിരിക്കുന്നതാണ് നല്ലത്.
Also Read: Viral News: അടുത്ത വർഷം ഭൂമിയിൽ കാണാം മനുഷ്യരെപ്പോലെ തോന്നിക്കുന്ന അപകടകാരികളായ മത്സ്യങ്ങളെ!
എണ്ണ (Oil): ശനിയാഴ്ച എണ്ണ വാങ്ങാൻ പാടില്ലെങ്കിലും കടുകെണ്ണ തീർത്തും വാങ്ങരുത്. ആഴ്ചയിലെ മറ്റേതെങ്കിലും ദിവസങ്ങളിൽ എണ്ണ വാങ്ങി ശനിയാഴ്ച ശനി ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കുക.
കറുത്ത വസ്‌തുക്കൾ (Black things): വസ്ത്രങ്ങൾ, എള്ള് തുടങ്ങിയ കറുത്ത നിറമുള്ള വസ്തുക്കളൊന്നും ശനിയാഴ്ച വാങ്ങരുത്. എന്നാൽ ഈ ദിവസം ഇതിന്റെയൊക്കെ ദാനം ചെയ്യാം.
Also Read: viral video: കളി കോഴിയോട്; കിട്ടി എട്ടിന്റെ പണി!
ഷൂസും സ്ലിപ്പറുകളും (Shoes and slippers): ശനിയാഴ്ച ഷൂസും ചെരിപ്പും വാങ്ങരുത്. ഇതുമൂലം ശനിയുടെ ദോഷദൃഷ്ടി അനുഭവിക്കേണ്ടിവരും. ഈ ദിവസം പാവപ്പെട്ട ഒരാൾക്ക് ഷൂസും ചെരിപ്പും നൽകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...