Shani-Rahu Yuti: ശനി-രാഹു സംയോഗം സൃഷ്ടിക്കും അശുഭകരമായ യോഗം; ഈ രാശിക്കാർ ശ്രദ്ധിക്കണം
ശനിയും രാഹുവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന അശുഭകരമായ യോഗം മൂന്ന് രാശികളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
Shani Rahu Yuti 2023: വേദ ജ്യോതിഷത്തിൽ ശനിയെയും രാഹുവിനെയും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായി കണക്കാക്കുന്നു. ശനിയുടെയും രാഹുവിന്റെയും ചലനങ്ങളിലെ മാറ്റങ്ങൾ എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. എല്ലാ ഗ്രഹങ്ങളിലും ഏറ്റവും സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ് ശനി, അതേസമയം രാഹു എല്ലായ്പ്പോഴും വിപരീത ദിശയിലാണ് നീങ്ങുന്നത്. ശനിയുടെയും രാഹുവിന്റെയും രാശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കൂടാതെ, ഈ രണ്ട് ഗ്രഹങ്ങളും നക്ഷത്രരാശികൾ മാറുമ്പോൾ, അതിന്റെ ഫലവും ഉണ്ട്. ശനി ഇപ്പോൾ കുംഭ രാശിയിലാണ്, രാഹു ഉടൻ രാശി മാറാൻ പോകുന്നു.
ശനി ശതഭിഷ (ചതയം) നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 17 വരെ ഇവിടെ തന്നെ തുടരും. ശനി-രാഹു സഖ്യം മൂലം അശുഭകരമായ യോഗമാണ് സംജാതമായിരിക്കുന്നത്. ശതഭിഷ നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ സംയോഗം സഷ്ടിക്കുന്ന യോഗം ചില രാശിക്കാർക്ക് അശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർ ഈ സമയം ജാഗ്രത പാലിക്കണമെന്ന് നോക്കാം...
കന്നി: ഈ രാശിക്കാർക്ക് ഒക്ടോബർ 17 വരെ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ശനിദേവൻ ശതഭിഷ നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ കന്നിരാശിക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ ചെലവുകൾ പലമടങ്ങ് വർദ്ധിച്ചേക്കാം. ധനനഷ്ടവും ഉണ്ടാകാം. ജോലികളിലെ തുടർച്ചയായ പരാജയം കാരണം നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങൾ അനാവശ്യ ചർച്ചകൾ ഒഴിവാക്കണം. ബിസിനസ്സിൽ ഇപ്പോൾ ഒരു പുതിയ പ്ലാനിലും പ്രവർത്തിക്കരുത്.
Also Read: Venus Retrograde 2023: ശുക്രന്റെ വക്രഗതി ഈ നാല് രാശിക്കാർക്ക് നൽകും സമ്പത്തും സന്തോഷവും
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ശനി-രാഹു കൂടിച്ചേരൽ മൂലം ചെറിയ ചില നഷ്ടങ്ങൾ സഹിക്കേണ്ടി വരും. തൊഴിലിലും ബിസിനസ്സിലും പ്രശ്നങ്ങൾ നേരിടാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ മുതിർന്നവരുമായി തർക്കമുണ്ടാകാം. ഒക്‌ടോബർ 17-ഓടെ ശനി-രാഹു സഖ്യം മൂലം നിങ്ങളുടെ ശത്രുക്കളുടെ എണ്ണം വർദ്ധിക്കും. ഈ സമയത്ത്, നിങ്ങൾ ആരോടെങ്കിലും പ്രണയത്തിലാണെങ്കിൽ, പ്രത്യേകം ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാകാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം.
മീനം: ശതഭിഷ നക്ഷത്രത്തിൽ ശനി-രാഹു കൂടിച്ചേരുന്നത് മൂലം മീനം രാശിക്കാർക്ക് ദോഷഫലങ്ങൾ നേരിടേണ്ടി വരും. ഈ രാശിക്കാർക്ക് ചില വലിയ നഷ്ടങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിലെ ഒരാൾക്ക് അസുഖം വന്നേക്കാം. അതിനാൽ ഒരാൾ ആശുപത്രി സന്ദർശിക്കേണ്ടിവരും. വരും ദിവസങ്ങൾ തൊഴിൽ ചെയ്യുന്നവർക്ക് സമ്മർദമുണ്ടാക്കും. നിങ്ങളുടെ ആഡംബരങ്ങൾ വർദ്ധിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...