ശനി ഗ്രഹത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതിയാണ്.  ശനി ഇപ്പോൾ സ്വന്തം രാശിയായ കുംഭത്തിലാണ് ഉള്ളത്. എന്നാൽ ഉടൻ തന്നെ ശനി കുംഭം രാശിയിൽ നിന്ന് മകര രാശിയിലേക്ക് കടക്കും. ജൂലൈ 12 നാണ് ശനി മകര രാശിയിൽ പ്രവേശിക്കുന്നത്. എന്നാൽ മകര രാശിയിലും ശനിയുടെ സഞ്ചാരം വക്രഗതിയിൽ തന്നെയായിരിക്കും.  ഒരു ഗ്രഹം പിന്നോട് സഞ്ചരിക്കുന്നതിനെയാണ് വക്രഗതിയെന്ന് പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിച്ചത്. ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങളാണ് ശനി പിന്നോട് സഞ്ചരിക്കുന്നത്. ജൂലൈ 12 ന് മകര രാശിയിലേക്ക് പ്രവേശിക്കുന്ന ശനി. ജനുവരി 17 ന് വീണ്ടും സ്വന്തം രാശിയായ കുംഭത്തിൽ തിരികെയെത്തും. ശനി ദേവന്റെ സ്ഥാനത്തിന് മാറ്റം വരുന്നത് നിരവധി രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. ചിലരുടെ ജീവിതത്തിൽ ഇതോടെ നല്ലകാലം ആരംഭിക്കുമ്പോൾ ചില രാശിക്കാരുടെ പരീക്ഷണക്കാലവും ആരംഭിക്കും.


ALSO READ: Satrun Retrograde : ശനിയുടെ വക്രഗതി; ഈ 5 രാശിക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകും


ഈ രാശിക്കാർ ധനവാന്മാരാകും


മേടം : ശനി മകര രാശിയിൽ എത്തുന്നതോടെ മേടം രാശിയിൽ ജനിച്ചവർക്ക് ഐശ്വര്യവും, പ്രശസ്തിയും ലഭിക്കും. കൂടാതെ പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കാനും, ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കൂടുതലാണ്.  അതെ സമയം ബിസ്നെസ്സ് ചെയ്യുന്നവർക്കും ഈ സമയത്ത് വളരെയധികം ലാഭം ഉണ്ടാകും. നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കാൻ ആരംഭിക്കും. കൂടാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഇത് ഉത്തമമായ സമയമാണ്.


ധനു : ധനു രാശിയിൽ ജനിച്ചവർക്കും ഇത് വളരെ ഉത്തമമായ സമയമാണ്. ശനി മകര രാശിയിൽ എത്തുന്നതോടെ ധനു രാശിയിൽ ജനിച്ചവർക്ക് പ്രതീക്ഷിക്കാത്തയിടത്ത് നിന്നും ധാരാളം പണം ലഭിക്കും. കിട്ടാതെ പോയ കടങ്ങളും, എന്തെകിലും തരത്തിൽ മുടങ്ങി കിടന്ന പണവും ഈ സമയത്ത് ലഭിക്കും. വാഹനങ്ങളും, വസ്തുക്കളും ഒക്കെ വിൽക്കാനും വാങ്ങാനും പറ്റിയ സമയമാണിത്. ഈ സമയത്ത് നിങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലും വിജയത്തിന് സാധ്യത വളരെ കൂടുതലാണ്. ബിസ്നെസ്സിലും വളരെയധികം അഭിവൃത്തി ഉണ്ടാകും.


മീനം : മീനം രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ശനി ദശ ഇതോട് കൂടി മാറും. കൂടുതൽ പണം ലഭിക്കാൻ ആരംഭിക്കുകയും, ജീവിതത്തിലും ജോലിയിലും ഐശ്വര്യവും സമാധാനവും ഉണ്ടാകുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ വരുമാനവും, വരുമാന സ്രോതസുകളും വർധിക്കും. ബിസ്നെസ്സിൽ നടക്കില്ലെന്ന് കരുതിയ കരാറുകൾ ഒപ്പിടും. കൂടാതെ ബിസ്നെസ്സിൽ വൻ ലാഭം കൈവരിക്കാനും സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.