Shani Uday: ശനി നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ്. 2024 ല്‍ ശനി അതിന്റെ സ്ഥാനം മാറും. എന്നാല്‍ ഈ വര്‍ഷം ശനി സംക്രമിക്കില്ല. 2024 ല്‍ ശനി കുംഭം രാശിയില്‍ത്തന്നെ തുടരും. ഈ വര്‍ഷം അത് മറ്റൊരു രാശിയിലേക്കും സംക്രമിക്കില്ല. രാശി മാറിയില്ലെങ്കിലും ശനിയുടെ സ്ഥാനത്തിന് മാറ്റമുണ്ടാകും. 2024 ല്‍ കുംഭ രാശിയിലായിരിക്കുമ്പോള്‍ ശനി വക്രഗതിയിലാണ് നീങ്ങുന്നത്.  2024 ൽ ജൂണ്‍ 29 മുതല്‍ നവംബര്‍ 15 വരെ ശനി വക്രഗതിയിലായിരിക്കും സഞ്ചരിക്കുക. ശനി 2024 ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 18 വരെ അസ്തമിക്കും. അതിനുശേഷം മാര്‍ച്ച് 18 ന് ഉദിക്കും. ശനിയുടെ ഉദയത്തിന്റെ സ്വാധീനം എല്ലാ രാശികളിലും ദൃശ്യമാകുമെങ്കിലും ഈ രാശിക്കാർക്ക് ശനിദേവനില്‍ നിന്നും സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും. ഇവര്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയും ഒപ്പം ധാരാളം ഭാഗ്യനേട്ടങ്ങളും ലഭിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Hanuman Favourite Zodiacs: ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ ലഭിക്കും സർവ്വൈശ്വര്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


കുംഭം (Aquarius): ശനിയുടെ ഉദയം ഈ രാശിക്കാർക്ക് ഗുണകരമാണെന്ന് തെളിയും. കാരണം ശനി ഉദിക്കുന്നത് ഈ രാശിയിലാണ്.  കുംഭ രാശിയുടെ അധിപന്‍ കൂടിയാണ് ശനി. അതിനാല്‍ ശനിദേവന്റെ അനുഗ്രഹത്താല്‍ ഈ സമയം നിങ്ങളുടെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടും. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ പങ്കാളികളുമായി നല്ല ഏകോപനം ഉണ്ടായിരിക്കും. ലാഭം നേടുന്നതിന് അനുകൂലമായ അവസ്ഥ ഉണ്ടാകും. ശനി നിങ്ങളുടെ രാശിയില്‍ ശശ രാജയോഗം സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ദൈനംദിന വരുമാനം ഈ സമയത്ത് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും.


ചിങ്ങം (Leo): കുംഭ രാശിയിലെ ശനിയുടെ ഉദയം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ശനി നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തില്‍ ഉദിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളില്‍ വിജയം നേടാന്‍ കഴിയും. ശത്രുക്കളുടെ മേല്‍ നിങ്ങള്‍ വിജയിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. അതേസമയം ചില ബിസിനസ്സ് ഇടപാടുകള്‍ വ്യാപാരികള്‍ക്ക് വന്‍ ലാഭം നല്‍കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. 


Also Read: Trigrahi Yoga 2024: മകര രാശിയില്‍ ത്രിഗ്രഹ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം കുതിച്ചുയരും!


 


മേടം (Aries): വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ ശനിയുടെ ഉദയം ഇവർക്ക് ശുഭകരമായിരിക്കും. കാരണം മേട രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ശനി ഉദിക്കും. അതിനാല്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. ജോലിക്കാര്‍ക്ക് അവരുടെ ഓഫീസര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിക്ഷേപത്തില്‍ നിന്നും ലാഭം ലഭിക്കാന്‍ സാധ്യത. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ലോട്ടറിയിലും നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം അനുകൂലമാണ്.


ഇടവം (Taurus):  2024 ല്‍ ശനിയുടെ ഉദയം ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ഈ രാശിയിലെ ബിസിനസുകാര്‍ക്ക് ശനിയുടെ സംക്രമത്തില്‍ നിന്ന് വലിയ ലാഭം ലഭിക്കും. 2024 ല്‍ ശനി ഈ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ശനിയുടെ ഉദയത്തോടെ നിങ്ങളുടെ പുരോഗതിക്കുള്ള സാധ്യതകള്‍ കാണാന്‍ തുടങ്ങും. ജോലി അന്വേഷിക്കുന്ന ഇടവം രാശിക്കാര്‍ക്ക് ജോലി ലഭിക്കും. ബിസിനസ്സില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കും. അപ്രതീക്ഷിതമായി ധനസമ്പാദനത്തിന് അവസരമുണ്ടാകും. 


Also Read: Benefits Of Potato Peel: ഉരുളക്കിഴങ്ങിൽ മാത്രമല്ല അതിന്റെ തൊലിയിലുമുണ്ട് നിരവധി ഗുണങ്ങൾ!


തുലാം (libra): 2024 ലെ ശനിയുടെ ഉദയം ഈ രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബിസിനസുകാര്‍ അവരുടെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിച്ചേക്കാം. ശനിയുടെ ഉദയം നിങ്ങള്‍ക്ക് സമ്പത്തും ഉന്നത സ്ഥാനവും സ്ഥാനമാനങ്ങളും നല്‍കും. തുലാം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം മൂലം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഈ രാശിക്കാര്‍ അവരുടെ ജോലിയിലും ബിസിനസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും.


ധനു (Sagittarius): ശനിയുടെ ഉദയത്തോടെ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ സാധ്യതയുണ്ട്. ധനു രാശിക്കാര്‍ക്ക് ഭാഗ്യാനുഗ്രഹം ലഭിക്കും. സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. തൊഴില്‍ രംഗത്ത് പുരോഗതിക്ക് ധാരാളം അവസരമുണ്ടാകും. ഈ രാശിയിലുള്ളവര്‍ക്ക് ജോലിയില്‍ മാറ്റത്തിനോ ശമ്പള വര്‍ധനവിനോ സാധ്യതയുണ്ട്. ശനിയുടെ ഉദയം നിങ്ങളുടെ കരിയറില്‍ ഏറെ പുരോഗതിയുണ്ടാക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.