Saturn Rise 2024: ശനി ഉദയം; 2024 മുതൽ ഇവർക്ക് നല്ല നാളുകൾ
കുംഭം രാശിയിൽ സഞ്ചരിക്കുന്ന ശനി 2024 മാർച്ചിൽ അതേ രാശിയിൽ തന്നെ ഉദിക്കും. ഇത് ചില രാശികൾക്ക് വലിയ നേട്ടങ്ങൾ നൽകും.
ജ്യോതിഷ പ്രകാരം ശനിയുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ശനിയുടെ ശുഭപ്രഭാവം ഒരു വ്യക്തിയെ ഉന്നതിയിലെത്തിക്കും. മറിച്ചാണെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ സങ്കടങ്ങളും വേദനകളും നേരിടേണ്ടിവരും. 2024 ഫെബ്രുവരിയിൽ ശനി അസ്തമിക്കും. പിന്നീട് മാർച്ച് 18 ന് ശനി ഉദിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. അതിനാൽ ശനി ഉദിക്കുമ്പോൾ ഏത് രാശിക്കാർക്കാണ് പ്രയോജനം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...
ഇടവം - ഇടവം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ശനിയുടെ ശുഭപ്രഭാവം കാരണം കരിയറിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുമുണ്ട്.
Also Read: Shani Vakri 2023: ശനി വക്രി; ഈ രാശിക്കാർക്ക് രാജയോഗം, സമ്പത്ത് വർധിക്കും
തുലാം - 2024 ൽ ശനി ഉദിക്കുമ്പോൾ തുലാം രാശിക്കാർക്ക് വളരെയധികം പ്രയോജനം ലഭിക്കും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. മത്സരത്തിന് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. വീട്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ, ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാകാൻ തുടങ്ങും.
ധനു - അടുത്ത വർഷമുള്ള ശനിയുടെ ഉദയം ധനു രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. ബോസിന്റെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ, നിങ്ങൾ കരിയറിലെ എല്ലാ ജോലികളും നന്നായി പൂർത്തിയാക്കും. സാമ്പത്തിക പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.