Surya and Shani made Samsaptak Yoga: ജൂലൈ മാസത്തിൽ, പ്രധാന ഗ്രഹങ്ങളായ ശനിയും സൂര്യനും അവരുടെ സ്ഥാനം മാറിയിരിക്കുകയാണ്. വെറും 5 ദിവസങ്ങൾക്കുള്ളിലാണ് ശനി സംക്രമവും സൂര്യ സംക്രമവും നടന്നത്. ജ്യോതിഷത്തിൽ ഈ രണ്ട് ഗ്രഹങ്ങളെയും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ സ്ഥാനത്തിനുള്ള ഒരു ചെറിയ മാറ്റം പോലും വലിയ സ്വാധീനം ചെലുത്തുന്നു. ശനി അതിന്റെ രാശി മാറി മകരത്തിൽ പ്രവേശിച്ചു.  അതുപോലെ സൂര്യൻ  ഇപ്പോൾ കർക്കടക രാശിയിലാണ്.  ഇത് സമസപ്തമ യോഗം ഉണ്ടാക്കുന്നു. ഇപ്പോൾ രണ്ട് ഗ്രഹങ്ങളും ഏഴാം ഭാവത്തിലാണ്. ഇതിലൂടെ രൂപപ്പെട്ട സമസപ്തമ യോഗം ഈ  4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Astro Tips: ഈ രാശിക്കാര്‍ക്ക്‌ ഗജകേസരിയോഗം; ശ്രാവണ മാസത്തിലെ തിങ്കളാഴ്ച നിങ്ങളുടെ ഭാഗ്യം കൊണ്ടുവരും


ഈ 4 രാശിക്കാരുടെ ഭാഗ്യം ഇതിലൂടെ തുറക്കും 


മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് സമസപ്തമ യോഗം വളരെ നല്ലതാണ്. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ശമ്പളം വർധിക്കാൻ സാധ്യത. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. നിക്ഷേപം നടത്തുന്നവർക്ക് ലഭിക്കും വൻ നേട്ടം. 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ യോഗം  വരുമാനം വർദ്ധിപ്പിക്കും. പ്രത്യേകിച്ചും സർക്കാർ ജോലി ചെയ്യുന്നവർക്ക് ഇത് നല്ല സമയമായിരിക്കും.  ജോലി അന്വേഷിക്കുന്നവർക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും.


Also Read: ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ ലഭിക്കും, ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ മതി


തുലാം (Libra): ഈ രാശിക്കാർക്ക് ഈ സമയം പുതിയ ജോലി ലഭിക്കും. ജോലിയിൽ വിജയവും ബഹുമാനവും ലഭിക്കും. വരുമാനം വർദ്ധിക്കും. ഈ സമയം കരിയറിൽ വളരെ ഗുണമുണ്ടാക്കും. വ്യവസായികൾക്കും ഏറെ പ്രയോജനമുണ്ടാകും. 


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


മീനം (Pisces):  ശനിയുടെയും സൂര്യന്റെയും സ്ഥാന മാറ്റത്താൽ രൂപപ്പെടുന്ന സമസപ്തമ യോഗം മീനരാശിക്കാർക്കും ഗുണം ചെയ്യും. ഇവർ കരിയറിൽ വിജയം കൈവരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ജോലി ലഭിക്കും. ചില നല്ല വാർത്തകളും ലഭിച്ചേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.