ശിവഭഗവാന്റെ ഭാവം സാർവ്വലൗകിക സുഖങ്ങൾ വെടിഞ്ഞ് നിൽക്കുന്നതാണ്. എന്നാൽ, ശിവപാര്‍വ്വതി രൂപത്തില്‍ ശിവനെ പൂജിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ തീരുന്നതിനും പ്രണയസാഫല്യം നേടുന്നതിനും ഫലം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവപാര്‍വ്വതിമാരെ ഭജിച്ചാൽ പ്രണയസാഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. പ്രണയ സാഫല്യം, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദാമ്പത്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുന്നതിനായി ശിവഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കാൻ ശിവക്ഷേത്രത്തിൽ പിന്‍വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ജ്യോതിഷ പണ്ഡിതർ നിർദേശിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നിന്റെ ഗുണിതങ്ങളായി 3, 6, 9, 12,15, 21, 51 എന്നിങ്ങനെ 108 ദിവസം തുടര്‍ച്ചയായി ശിവക്ഷേത്രത്തിൽ പിന്‍വിളക്ക് തെളിയിച്ചാല്‍ പ്രണയസാഫല്യം, ദാമ്പത്യ പ്രശ്നങ്ങളിൽ നിന്നുള്ള പരിഹാരം, കുടുംബത്തിൽ ഐശ്വര്യം എന്നിവ ഭവിക്കും. പ്രണയസാഫല്യം, കുടുംബത്തിന്റെ ഐശ്വര്യം, ദാമ്പത്യ വിജയം എന്നിവയ്ക്കായി തിങ്കളാഴ്ച വ്രതം നോറ്റ് ശിവക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്നതും നല്ലതാണ്. നീലശംഖ് പുഷ്പത്താല്‍ അർച്ചന നടത്തിയാൽ ശിവഭ​ഗവാന്റെ പ്രീതി കൂടുതൽ ലഭിക്കും.


ALSO READ: Saturn transit: ശനിയുടെ ദോഷം അകറ്റാം; ശനീശ്വരന്റെ അനു​ഗ്രഹത്തിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങൾ


ജലധാര, ക്ഷീരധാര, ഘൃതധാര, മധുധാര, ഇളനീര്‍ ധാര എന്നിവ ഓരോ ഗ്രഹദോഷങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ്. ശിവന്റെ കോപാ​ഗ്നി തണുപ്പിക്കാനാണ് ധാര നടത്തുന്നത്. ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഗ്രഹദോഷ പരിഹാരത്തിനും ഉത്തമമാണ്. ശനിദോഷ പരിഹാരത്തിനും ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർഥിക്കണം. ശനിദശ, കണ്ടകശനി, ഏഴര ശനി തുടങ്ങിയവയിൽ നിന്നുള്ള ദോഷങ്ങൾ കുറയ്ക്കാൻ ശനിയാഴ്ചകളില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തണം. രാവിലെയും വൈകിട്ടും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ശിവപ്രീതിക്ക് ഇടയാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.