ശനിയുടെ സംക്രമണത്തോടെയാണ് ഈ പുതുവർഷം ആരംഭിക്കാൻ പോകുന്നത്. പുതുവർഷത്തിലെ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് രാജയോഗവും വലിയ ഭാ​ഗ്യങ്ങളും കൊണ്ടുവരും. രാജയോഗ ഗുണം കൊണ്ട് നാല് രാശിക്കാർ ക്ഷണനേരം കൊണ്ട് സമ്പന്നരാകാനുള്ള യോ​ഗവും കാണുന്നുണ്ട്. ശനിദേവനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ സംക്രമണം 12 രാശികളിലും പ്രതിധ്വനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ, 30 വർഷങ്ങൾക്ക് ശേഷം, കുംഭത്തിലേക്ക് മാറാൻ പോവുകയാണ്. ശനിയുടെ കുംഭത്തിലേക്കുള്ള സംക്രമണം നാല് രാശിക്കാർക്ക് സമ്പത്ത് വർധിക്കുന്നതിനും നിരവധി ഭാ​ഗ്യങ്ങൾക്കും കാരണമാകും. നിലവിൽ മകരം രാശിയിലുള്ള ശനി 2023 ജനുവരി 17ന് കുംഭ രാശിയിൽ പ്രവേശിക്കും. ശനി കുംഭ രാശിയിൽ പ്രവേശിക്കുമ്പോൾ മീനം, കർക്കടകം, വൃശ്ചികം എന്നീ രാശികളിലെ ആദ്യപാദ ശനിദോഷം ആരംഭിക്കും. എന്നാൽ ഇടവം, മിഥുനം, തുലാം, ധനു എന്നീ രാശികളിലുള്ളവർക്ക് ധനാഭിവൃദ്ധിയുണ്ടാകും.


ALSO READ: Horoscope Today, December 23: കർക്കടകം രാശിക്കാർ പിതാവിന്റെ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക; ജോലി സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും


ഇടവം


ശനി സംക്രമണത്തോടെ ഇടവം രാശിയിലുള്ളവർക്ക് വിവിധ കാര്യങ്ങളിൽ മുൻപ് ഉണ്ടായിരുന്ന തടസങ്ങൾ മാറും. ശനിയുടെ സംക്രമണം നിങ്ങൾക്ക് വലിയ ​ഗുണങ്ങൾ നൽകും. വരുമാനവും വർധിക്കും. ജോലി ചെയ്യുന്നവർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. പ്രണയ ജീവിതത്തിനും സമയം അനുകൂലമായിരിക്കും. മികച്ച വിവാഹബന്ധങ്ങൾ ലഭിക്കും.


മിഥുനം 


മിഥുന രാശിക്കാർക്ക് ശനി സംക്രമണം ​ഗുണം ചെയ്യും. സമ്മർദ്ദം ഒഴിവാകും. ശനിദശ മൂലം നിലനിന്നിരുന്ന പ്രശ്‌നങ്ങൾ നീങ്ങും. വ്യാപാര രം​ഗത്ത് പുരോ​ഗതിയുണ്ടാകും. സംരംഭകർക്ക് മികച്ച വിജയം നേടാൻ കഴിയും. പൂർവിക സ്വത്തിൽ നിന്ന് നേട്ടം ലഭിക്കും.


ALSO READ: Sabarimala Pilgrimage: തങ്കയങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പുറപ്പെട്ടു; 26ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും
 
തുലാം


തുലാം രാശിക്കാർക്ക് ശനി സംക്രമണം വളരെ അനുകൂലമായ സമയമായിരിക്കും. തുലാം രാശിക്കാർക്ക് വളർച്ചയുടെ സമയമാണ്. പ്രവർത്തനങ്ങൾ വിജയം നൽകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടും.


ധനു


ധനു രാശിക്കാർക്ക് ദീർഘനാളുകൾക്ക് ശേഷം വിവിധ പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഇതോടെ ഇവരുടെ ദുരിതങ്ങൾ ഇല്ലാതാകും. ധന ലാഭവും ഉണ്ടാകും. രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ധനു രാശിയിൽ ഉള്ളവർക്ക് ഭാ​ഗ്യസമയമാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.