Saturn Transit 2023: ജ്യോതിഷ പ്രകാരം ശനി സമയമെടുത്താണ് രാശി മാറുന്നത്. നവഗ്രഹങ്ങളിലെ ഗ്രഹമായ ശനി രണ്ടര വർഷത്തിനുള്ളിലാണ് രാശിമാറ്റം നടത്തുന്നത്.  ശനി ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും വീണ്ടും അതേ രാശിയിലേക്ക് എത്താൻ 30 വർഷമെടുക്കും. ഇപ്പോഴിതാ 2023 ജനുവരി 17 ന് ശനി 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇത് ചില രാശികകർക്ക് വൻ നേട്ടങ്ങൾ നൽകും. കൂടാതെ പല രാശിക്കാർക്കും ഏഴര ശനി കണ്ടകശനി എന്നിവയുടെ ദോഷ ഫലങ്ങളിൽ നിന്നും  ആശ്വാസം ലഭിക്കും. അതുകൊണ്ടുതന്നെ  ഇത്തരക്കാർക്ക് ഈ സമയം എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.  ശനി 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരും. ഈ രണ്ടര വർഷം ഏതൊക്കെ രാശിക്കാർക്കാണ് വളരെ മികച്ച ഗുണങ്ങൾ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gajlakshmi Raj Yog: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലോട്ടറി ഭാഗ്യം, ഗജലക്ഷ്മി രാജ യോഗത്തിലൂടെ ലഭിക്കും വൻ സമ്പത്ത്! 


 


മേടം (Aries): ശനി സംക്രമത്തിലൂടെ  മേടം രാശിക്കാർക്ക് ധാരാളം സമ്പത്ത് ലഭിക്കും. കരിയറിൽ വലിയ നേട്ടം ഉണ്ടാകും. ഒപ്പം ഉന്നത  സ്ഥാനം ലഭിക്കുന്നതിനും വരുമാന വർദ്ധനവിനും സാധ്യതയുണ്ട്. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും.


ഇടവം (Taurus): ശനിയുടെ രാശിമാറ്റം ഇടവം രാശിക്കാർക്കും വൻ ഭാഗ്യം കൊണ്ടുവരും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. പദവി, ധനം, സ്ഥാനമാനങ്ങൾ, സ്നേഹം എന്നിവ ലഭിക്കും. അവിവാഹിതരുടെ വിവാഹം പെട്ടെന്നുണ്ടാകും.


Also Read: Sleeping Naked: രാത്രിയിൽ എപ്പോഴെങ്കിലും നഗ്നരായി ഉറങ്ങിയിട്ടുണ്ടോ? ദമ്പതികൾ നഗ്നരായി ഉറങ്ങിയാൽ ഗുണങ്ങൾ പലതുണ്ട്..


ധനു (Sagittarius): ശനിയുടെ രാശിമാറ്റം ധനു രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം നൽകും. ഇതിലൂടെ ഈ രാശിക്കാർക്ക്  സമ്മർദ്ദം, പ്രശ്നങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയിൽ നിന്നും മുക്തി ലഭിക്കും. ധനലാഭമുണ്ടാകും. രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.


കുംഭം (Aquarius): ശനി രാശിമാറി പ്രവേശിക്കുന്നത് സ്വന്തം രാശിയായ  കുംഭ രാശിയിലാണ്. കുംഭ രാശിയുടെ അധിപനായ ശനി ഈ രാശിക്കാർക്ക് വൻ ഗുണം നൽകും. പുതിയ ജോലി ലഭിക്കും, വലിയ നേട്ടം കൈവരിക്കാനാകും, ബിസിനസിൽ ലാഭമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.