ശ്രാവണ മാസത്തിലാണ് ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നത്. ശിവഭ​ഗവാനെ ആരാധിക്കുന്നതിനായാണ് ശ്രാവണ മാസം പ്രാധാന്യം നൽകുന്നത്. ഈ വർഷം ശ്രാവണ മാസം 2023 ജൂലൈ നാലിന് ആരംഭിച്ച് ഓഗസ്റ്റ് മുപ്പത്തിയൊന്നിന് അവസാനിക്കും. വിവാഹം, ഐശ്വര്യം എന്നിവയ്ക്കായി ശിവനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന വിശുദ്ധ മാസമാണ് ശ്രാവണ മാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷം, ശ്രാവണ മാസം 59 ദിവസം നീണ്ടുനിൽക്കും. ഓരോ വർഷവും ഓരോ മാസത്തിൽ സാധാരണ നാല് തിങ്കളാഴ്ച ഉണ്ടാകുന്നതിന് പകരം എട്ട് ശ്രാവണ തിങ്കളാഴ്ചകൾ ഉണ്ടാകും. ശിവനോടുള്ള ഭക്തിയും വ്രതാനുഷ്ഠാനങ്ങളും ഈ മാസം നടത്തുന്നത് കൂടുതൽ ഫലം നൽകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് തിങ്കളാഴ്ചകളിൽ ശിവഭ​ഗവാനോട് പ്രാർഥിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും അനു​ഗ്രഹം നൽകും.


ALSO READ: Horoscope 2023: ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


ദൃക് പഞ്ചാം​ഗം അനുസരിച്ച്, ശ്രാവണ മാസത്തിലെ പ്രധാനപ്പെട്ട തീയതികൾ ഇവയാണ്:


ജൂലൈ നാല്, 2023, ചൊവ്വാഴ്ച - ശ്രാവണ മാസം ആരംഭിക്കുന്നു


2023 ജൂലൈ 10, തിങ്കൾ - ആദ്യ ശ്രാവണ തിങ്കളാഴ്ച വ്രതം


ജൂലൈ 17, 2023, തിങ്കൾ - രണ്ടാം ശ്രാവണ തിങ്കളാഴ്ച വ്രതം


ജൂലൈ 18, 2023, ചൊവ്വാഴ്ച - ശ്രാവണ അധികമാസം ആരംഭിക്കുന്നു


ജൂലൈ 24, 2023, തിങ്കൾ - മൂന്നാം ശ്രാവണ തിങ്കളാഴ്ച വ്രതം


ജൂലൈ 31, 2023, തിങ്കൾ - നാലാമത്തെ ശ്രാവണ തിങ്കളാഴ്ച വ്രതം


ഓഗസ്റ്റ് 7, 2023, തിങ്കൾ - അഞ്ചാമത്തെ ശ്രാവണ തിങ്കളാഴ്ച വ്രതം


ഓഗസ്റ്റ് 14, 2023, തിങ്കൾ - ആറാം ശ്രാവണ തിങ്കളാഴ്ച വ്രതം


2023 ഓഗസ്റ്റ് 16, ബുധൻ - ശ്രാവൺ അധികമാസം അവസാനിക്കുന്നു


2023 ഓഗസ്റ്റ് 21, തിങ്കൾ - ഏഴാം ശ്രാവണ തിങ്കളാഴ്ച വ്രതം


2023 ഓഗസ്റ്റ് 28, തിങ്കൾ - എട്ടാം ശ്രാവണ തിങ്കളാഴ്ച വ്രതം


2023 ഓഗസ്റ്റ് 31, വ്യാഴം - ശ്രാവണ മാസം അവസാനിക്കുന്നു



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.