Sawan Second Shivratri 2023 August: എല്ലാ മാസവും ശിവരാത്രി ആഘോഷിക്കപ്പെടുന്നു. അവയിൽ ഓരോന്നിനും പ്രാധാന്യമുണ്ട്. എന്നാൽ ശിവന്റെ പ്രിയപ്പെട്ട മാസമായ ശ്രാവണ മാസത്തിൽ ഇതിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിക്കുന്നു. ഈ ദിവസം ശിവനെ ആരാധിക്കുന്നതിന് പ്രത്യേകമായി കണക്കാക്കപ്പെടുന്നു. ശിവഭ​ഗവാന്റെ അനുഗ്രഹം ലഭിക്കാൻ സാവൻ ശിവരാത്രി വ്രതം ആചരിക്കുന്നു. സാവൻ ശിവരാത്രി നാളിൽ പൂർണ്ണ ഭക്തിയോടെ ശിവനെ ആരാധിക്കുന്നവർക്ക് ശിവന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രാവണ മാസത്തിലെ രണ്ടാം ശിവരാത്രി എപ്പോൾ?


ശ്രാവണ മാസത്തിലെ ആദ്യ ശിവരാത്രി 2023 ജൂലൈ 15 ന് ആയിരുന്നു ആചരിച്ചത്. രണ്ടാമത്തെ ശിവരാത്രി ഓഗസ്റ്റ് 14-ന് ആഘോഷിക്കും. ഈ സമയം ചില രാശിക്കാർക്ക് ഐശ്വര്യവും ഭാഗ്യവും ആയിരിക്കും ഫലം. കൂടാതെ അവർക്ക് ശിവന്റെ അനുഗ്രഹവും ലഭിക്കും.


ഇടവം: ഈ വർഷത്തെ സാവൻ ശിവരാത്രി നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സുകാർക്ക് ലാഭം നേടാൻ അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ശിവന്റെ അനുഗ്രഹം നിലനിൽക്കും. കോപം നിയന്ത്രിക്കുക.


കർക്കടകം - സാമ്പത്തികമായി നോക്കിയാൽ, സാവൻ ശിവരാത്രി നിങ്ങൾക്ക് ഭാഗ്യമായിരിക്കും. നിങ്ങളുടെ മനസ്സ് ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകും. പ്രൊഫഷണൽ ആളുകൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ മുടങ്ങിയ പണവും നിങ്ങൾക്ക് തിരികെ ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.


Also Read: Venus Asta 2023: ശുക്രന്റെ അസ്തമയം: ഈ രാശിക്കാർക്ക് പ്രശ്നങ്ങൾ വർദ്ധിക്കും, ധനനഷ്ടം ഉണ്ടാകാം


ചിങ്ങം - ശിവന്റെ അനുഗ്രഹം ലഭിക്കാൻ പോകുന്ന ഭാഗ്യ രാശികളിൽ ഒന്നാണ് ചിങ്ങം രാശി. അവിവാഹിതർക്ക് ഈ സമയം വിവാഹം നടക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലുണ്ടായ കലഹങ്ങൾ അവസാനിക്കും. മഹാദേവന്റെ അനുഗ്രഹം നിങ്ങളുടെമേൽ നിലനിൽക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. ഓഫീസിൽ നിങ്ങളുടെ പദവി വർദ്ധിക്കുകയും ജോലിക്ക് അനുകൂലമായ അന്തരീക്ഷം ലഭിക്കുകയും ചെയ്യും.


കന്നി - സാവൻ ശിവരാത്രി നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ശിവൻ നിങ്ങൾക്ക് പ്രത്യേക അനുഗ്രഹങ്ങൾ നൽകും. പ്രഫഷനൽ ആളുകൾക്ക് സ്ഥാനക്കയറ്റവും സ്ഥാനമാനങ്ങളും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യാപാരികൾക്ക് സാമ്പത്തിക നേട്ടവും ലഭിക്കും. നിങ്ങൾ ഈ സമയം പൂർണ്ണമായി ആസ്വദിക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.