ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രാവണ മാസം ഭക്തർ ശിവനെ ആരാധിക്കുന്നു. വളരെ പുണ്യമാസമായാണ് ശ്രാവണ മാസത്തെ കണക്കാക്കുന്നത്. ഈ സമയം കൂടുതൽ മാസങ്ങൾ ഉള്ളതിനാൽ, ഈ ശ്രാവണ മാസം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. 2023 ഓഗസ്റ്റ് 28ന് ശ്രാവണ മാസത്തിലെ അവസാനത്തെ പ്രദോഷമാണ്. ശ്രാവണ മാസത്തിലെ അവസാന പ്രദോഷ വ്രതത്തെ സോമ പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. അതേസമയം, ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയും ഈ ദിവസം വരുന്നതിനാൽ ഇത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശുഭമുഹൂർത്തം


ജ്യോതിഷ പ്രകാരം എല്ലാ മാസവും ത്രയോദശി തിയതിയിലാണ് പ്രദോഷവ്രതം ആചരിക്കുന്നത്. ഓഗസ്റ്റ് 28 ന് ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥി വൈകുന്നേരം 6:48ന് ആരംഭിച്ച് ഓഗസ്റ്റ് 29ന് ഉച്ചകഴിഞ്ഞ് 2:45 വരെ തുടരും. ഈ സമയം വളരെ ശുഭകരമാണ്. അതുകൊണ്ട് ആഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം 6.48 മുതൽ 9.02 വരെ പൂജാദികർമ്മങ്ങൾക്ക് അനുകൂലമായ സമയമായിരിക്കും.


പൂജാ വിധി


ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയും അവസാനത്തെ പ്രദോഷ വ്രതത്തിലും അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വെള്ളയോ പച്ചയോ നിറത്തിലുള്ള വസ്ത്രം ധരിക്കുക. ശിവലിംഗത്തെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത് വ്രതം അനുഷ്ഠിക്കുക. ഇതോടൊപ്പം ശിവനെയും പാർവ്വതി ദേവിയെയും പൂജിക്കുക. സൂര്യാസ്തമയത്തിനുശേഷം, പ്രദോഷകാലത്തിന്റെ ശുഭമുഹൂർത്തത്തിൽ ശിവലിംഗം പാൽ, തൈര്, നെയ്യ്, ഗംഗാജലം, തേൻ എന്നിവകൊണ്ട് അഭിഷേകം ചെയ്യുക.


ശിവന് ബെൽപത്ര, വെള്ള നിറമുള്ള പുഷ്പം, എള്ള്, വെളുത്ത ചന്ദനം എന്നിവ സമർപ്പിക്കുക. ശിവ ചാലിസ പാരായണം ചെയ്ത ശേഷം പൂർണ്ണ ഭക്തിയോടെ ശിവന് ആരതി നടത്തുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.