ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്. ഹിന്ദിയിൽ സാവൻ സോംവാർ എന്നും ഈ ദിവസത്തെ വിളിക്കുന്നു. ഈ ദിവസത്തെ വിശുദ്ധ ദിവസമായാണ് ഭക്തർ കണക്കാക്കുന്നത്. കൂടാതെ ശിവഭ​ഗവാന്റെ അനു​ഗ്രഹത്തിനായി ഭക്തർ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആധിക് ശ്രാവണ മാസത്തിൽ ശ്രാവണം രണ്ട് മാസം നീണ്ടുനിൽക്കുമെന്നതിനാൽ ഈ വർഷം കൂടുതൽ ശുഭകരമാണ്. ഈ വർഷം, ശ്രാവണ മാസം 59 ദിവസം നീണ്ടുനിൽക്കും. നാലിന് പകരം എട്ട് ശ്രാവണ തിങ്കളാഴ്ചകൾ ഉണ്ടാകും.


ജൂലൈ നാലിന് (ചൊവ്വാഴ്‌ച) ആരംഭിച്ച ശ്രാവണ മാസം ഓഗസ്റ്റ് 31-ന് (വ്യാഴം) സമാപിക്കും. അതേസമയം, സാവൻ സോംവാർ ഉപവാസം ജൂലൈ 10 ന് ആരംഭിക്കും. അവസാനത്തെ സാവൻ സോംവാർ ഉപവാസം ഓഗസ്റ്റ് 28 ന് ആയിരിക്കും.


സാവൻ സോംവാർ: ശുഭ മുഹൂർത്തം


ദൃക്‌പഞ്ചാംഗ പ്രകാരം, പ്രതിമാസ സാവൻ ശിവരാത്രി കൃഷ്ണ പക്ഷത്തിലെ ചതുർദശി തീയതിയിൽ വരുന്നു. ഈ മാസം ജൂലൈ 15ന് ആണിത്. ശുഭകരമായ തിഥി ജൂലൈ 15ന് രാത്രി 8:32 ന് ആരംഭിച്ച് ജൂലൈ 16 ന് രാത്രി 10:08 ന് അവസാനിക്കും. നിഷിത കാലപൂജ സമയം 12:07 ന് ആരംഭിച്ച് ജൂലൈ 16 ന് പുലർച്ചെ 12:48 ന് അവസാനിക്കും.


ALSO READ: Horoscope: ഈ രാശിക്കാർക്ക് ഇന്ന് വിജയത്തിന്റെ ദിവസം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം


സാവൻ സോംവാർ: പൂജ വിധി 


ശിവഭക്തർ ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുന്നു. ഭക്തർ പഴങ്ങൾ, വെള്ളം, ഡ്രൈ ഫ്രൂട്ട്‌സ് മുതലായവ മാത്രമേ ഭക്ഷിക്കൂ. പഞ്ചാമൃതം - പാൽ, തൈര്, നെയ്യ്, ഗംഗാജലം, തേൻ എന്നിവയുടെ മിശ്രിതം - ബിൽവ/ബെൽ ഇലകൾക്കൊപ്പം ശിവന് സമർപ്പിക്കുന്നു. ആരാധകർ എല്ലാ തിങ്കളാഴ്ചകളിലും രുദ്രാക്ഷമാല ധരിക്കുകയും ശ്രാവണ സോംവാർ കഥ പാരായണം ചെയ്യുകയും ചെയ്യുന്നു.


സാവൻ സോംവാർ 2023: പൂജ സമഗ്രി


സാവൻ സോംവർ പൂജയ്ക്കായി വെള്ളം, തൈര്, പാൽ, പഞ്ചസാര, നെയ്യ്, തേൻ, പഞ്ചാമൃതം, വസ്ത്രം, ചന്ദനം, അരി, പുഷ്പം, ബെൽ പത്ര/ഇലകൾ, ഭാംഗ്, പാൻ സുപാരി, പ്രസാദം എന്നിവ ഉപയോ​ഗിക്കുന്നു.


സാവൻ സോംവാർ: മന്ത്രം


സാവൻ സോംവാർ പൂജയ്ക്കിടെ ശിവഭക്തർ ഓം നമഃ ശിവായ മന്ത്രവും മഹാമൃത്യുഞ്ജയ മന്ത്രവും ജപിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.