പൂജാദികർമ്മങ്ങളിൽ പ്രധാനിയാണ് കർപ്പൂരം.  പൂജ കഴിയുമ്പോൾ കർപ്പൂരം കത്തിച്ച് ഉഴിയുന്നതും ശേഷം ഇരുകൈകളാലും വണങ്ങുന്നതും പ്രധാനമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ പിന്നിലെ മഹത്വം വളരെ വലുതാണ്.  കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം.  അതുകൊണ്ടുതന്നെ കർപ്പൂരം കത്തിക്കുന്നത്കൊണ്ട് മനുഷ്യരുടെ ഉള്ളിലെ അഹന്തയെ ഇല്ലാതാക്കാൻ കഴിയും എന്നാണ് വിശ്വാസം.  കർപ്പൂരം കത്തി തീരുന്നപോലെ നമ്മുടെ ഉള്ളിലെ അഹന്ത അതായത് ഞാൻ എന്ന ഭാവം ഇല്ലാതാകുന്നുവെന്ന് ചുരുക്കം. 


Also read: ഈ ഗായത്രി മന്ത്രങ്ങൾ ദിവസവും ജപിക്കുന്നത് നന്ന്..


വീടുകളിൽ വിളക്ക് തെളിയിച്ചശേഷം കർപ്പൂരം ഉഴിയുന്നത് നല്ലതാണ്.  അതും സന്ധ്യയ്ക്ക് ആണെങ്കിൽ വളരെ നല്ലത്.  കർപ്പൂരം കത്തിക്കുമ്പോൾ ഉള്ള മണം വീട്ടിലും വീട്ടിലുള്ളവരിലും പോസിറ്റീവ് എനർജി നിറയ്ക്കുകയും അതുമൂലം നല്ല ചിന്തകൾ ഉണ്ടാകുകയും ചെയ്യും. കർപ്പൂരത്തിന് ആത്മീയപരമായി മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണങ്ങളുണ്ട്.