ഈ വർഷം ശ്രാവണ മാസത്തിലെ രണ്ടാം മംഗള ഗൗരി വ്രതം 2023 ജൂലൈ 11 ചൊവ്വാഴ്ചയാണ് ആഘോഷിക്കുന്നത്. ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ രണ്ടാമത്തെ മംഗളഗൗരി വ്രതമാണിത്. മംഗള ഗൗരി വ്രതം വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമാകുന്നതിന് സ്ത്രീകൾക്ക് ഈ വ്രതം വളരെ പ്രധാനമാണ്. ഇത് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും വീട്ടിലെ പ്രശ്നങ്ങളിലും നിന്നും ആശ്വാസം നൽകുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മംഗള ഗൗരി പൂജാ വിധി


ശ്രാവണ മാസത്തിലെ ചൊവ്വാഴ്ച ബ്രഹ്മ മുഹൂർത്തത്തിൽ നേരത്തെ ഉണരുക. കുളിച്ച് ശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രം ധരിക്കുക. മാ മംഗള ഗൗരിയുടെ (പാർവതി ദേവി) ഒരു ചിത്രമോ പ്രതിമയോ എടുക്കുക. 'മം പുത്ര-പൗത്രസൗഭാഗ്യവൃദ്ധയേ ശ്രീമംഗളഗൗരിപ്രീത്യാർത്ഥം പഞ്ചവർഷപര്യന്തം മംഗളഗൗരിവ്രതമഃ കരിഷ്യേ' എന്ന മന്ത്രം ജപിച്ച് വ്രത പ്രതിജ്ഞ എടുക്കുക. (അർത്ഥം- എന്റെ ഭർത്താവിനും പുത്രൻമാർക്കും പേരക്കുട്ടികൾക്കും അവരുടെ സൗഭാഗ്യത്തിനും മംഗളഗൗരിയുടെ അനുഗ്രഹം ലഭിക്കുന്നതിനുമായി ഈ വ്രതം ആചരിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു.)


അതിനുശേഷം, വെള്ളയും ചുവപ്പും തുണി വിരിച്ച് മംഗള ഗൗരിയുടെ ചിത്രമോ പ്രതിമയോ സ്ഥാപിക്കുക. വിഗ്രഹത്തിനു മുന്നിൽ നെയ്യ് വിളക്ക് കത്തിക്കുക. 16 തിരികൾ കത്തിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കണം വിളക്ക്. 'കുങ്കുമഗുരുലിപ്താംഗ സർവാഭരണഭൂഷിതം' നീലകണ്ഠപ്രിയൻ ഗൗരി വന്ദേഹം മംഗളാഹ്വയം....' എന്ന മന്ത്രം ചൊല്ലി മം​ഗള ​ഗൗരിയെ ആരാധിക്കുക.


ALSO READ: Sawan Month 2023: ഭാ​ഗ്യ യോ​ഗങ്ങളുടെ മാസം; ഓ​ഗസ്റ്റ് 31 വരെ ഇവർക്ക് നല്ല സമയം, ശിവന്റെ അനു​ഗ്രഹമുണ്ടാകും


ഇതിന് പിന്നാലെ 16 മാലകൾ, ഗ്രാമ്പൂ, സുപാരി, ഏലം, പഴങ്ങൾ, പാൻ, ലഡ്ഡു, 16 വളകൾ, മധുരപലഹാരങ്ങൾ (എല്ലാം 16 എണ്ണത്തിൽ ആയിരിക്കണം) സമർപ്പിക്കുക. ഇതുകൂടാതെ, അഞ്ച് തരം പഴങ്ങൾ, ഏഴുതരം ധാന്യങ്ങൾ (ഗോതമ്പ്, ഉലുവ, പരിപ്പ്, ചേന, ബാർലി, അരി, പയർ എന്നിവയുൾപ്പെടെ) മുതലായവ സമർപ്പിക്കുക.


പൂജയ്ക്കുശേഷം മംഗളഗൗരിയുടെ കഥ പാരായണം ചെയ്യുക. ഈ വ്രതാനുഷ്ഠാനത്തിൽ പാർവതി ദേവിയെ ദിവസം മുഴുവൻ ആരാധിക്കണം. വ്രത ദിവസം ഒരിക്കൽ അനുഷ്ഠിക്കണം. ശിവ-പാർവതിയെ പ്രീതിപ്പെടുത്തുന്ന ഈ വ്രതം അനുഷ്ഠിക്കുന്നവർക്ക് ദീർഘ ദാമ്പത്യ ജീവിതവും പുത്രസൗഭാ​ഗ്യവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.