Shani Ashubh Yog: ഹൈന്ദവ വിശ്വാസത്തില്‍ നീതിയുടെ ദൈവമാണ് ശനി ദേവന്‍. ശനി ദേവന്‍ കർമ്മഫലദാതാ എന്നും അറിയപ്പെടുന്നു. ശനി ദേവന്‍ ജീവജാലങ്ങള്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വാസമനുസരിച്ച്  ശനി ദേവന്‍റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജകള്‍ ഭക്തര്‍ ചെയ്യുന്നത്. 


Also Read:  Money Saving: എങ്ങിനെ കൂടുതല്‍ പണം ലഭിക്കാന്‍ കഴിയും? ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു നോക്കൂ


ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ശനി ദേവന്‍റെ അനുഗ്രഹം ഏറെ അനിവാര്യമാണ്. 
ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.  ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു. 


Also Read:  Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ്‌ 5 ന്, ഈ രാശിക്കാർക്ക് ഏറെ അപകടകരം 
  
ശനി ദേവ് പ്രസാദിച്ചാൽ, ദേവന്‍റെ  കൃപയാൽ ഒരു വ്യക്തി ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ നിന്ന്  മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ഒരു നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നേരെ നിലത്ത് പതിക്കുന്നു...


അതേസമയം ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജാതകത്തിൽ ശനിയുടെ പ്രഭാവത്താല്‍ ചില അശുഭ യോഗങ്ങള്‍ രൂപപ്പെടുന്നു. ഇത് ആ വ്യക്തിയുടെ ജീവിതത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നു. അതായത്, ജാതകത്തിൽ ശനിയുമായി ചില ഗ്രഹങ്ങൾ ചേരുന്നത് ഒരു വ്യക്തിയുടെ ജീവിതത്തെ ഏറെ  ദോഷകരമായി ബാധിക്കും. അപകടകരമായ ഈ യോഗങ്ങളെക്കുറിച്ച് അറിയാം... 


ജ്യോതിഷത്തിൽ, ശനി ഒരേസമയം ക്രൂരനും എന്നാല്‍ നീതിമാനുമായ ദൈവമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ശനി ഫലം നൽകുമെന്നാണ് വിശ്വാസം. ശനിയുടെ അനുഗ്രഹം കൊണ്ട് ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. എന്നാല്‍, മറുവശത്ത്, ശനിയുടെ ദുഷിച്ച കണ്ണ് ഒരു വ്യക്തിയെ പൂർണ്ണമായും നശിപ്പിക്കുന്നു. ജ്യോതിഷം പറയുന്നതനുസരിച്ച് ശനിയുടെ ചില ദശകളും യോഗങ്ങളും വളരെ അപകടകരവും ദോഷകരവുമാണ്.


ജ്യോതിഷത്തിൽ, ശനിയുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന മൂന്ന് യോഗങ്ങളുണ്ട്.  ഏറെ അപകടകരമായ ഈ  യോഗങ്ങൾ ഒരാളുടെ ജാതകത്തിൽ ഉണ്ടെങ്കിൽ, അത് ആ വ്യക്തിയെ പൂര്‍ണ്ണമായും നശിപ്പിച്ചതിന് ശേഷമേ അടങ്ങൂ. ഈ യോഗങ്ങള്‍ മൂലം ഒരു വ്യക്തിക്ക് ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഉയർച്ച താഴ്ചകൾ നേരിടേണ്ടി വരുന്നു. ഇത് മാത്രമല്ല, ഓരോ ഘട്ടത്തിലും വ്യക്തി പരാജയപ്പെടുന്നു. ഈ മൂന്ന് യോഗങ്ങളെക്കുറിച്ച് അറിയാം... 


ശനിയുടെയും രാഹുവിന്‍റെയും യോഗം 


ജ്യോതിഷത്തിൽ, ശനിയെയും രാഹുവിനെയും ക്രൂരമായ ഗ്രഹങ്ങളായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ചാൽ ആ വ്യക്തിക്ക് സാമ്പത്തിക പ്രശ്നത്തോടൊപ്പം കുടുംബത്തിലും പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ഈ യോഗം നിമിത്തം രഹസ്യ യോഗം  ഒരു വ്യക്തിയെ പിടികൂടുന്നു എന്ന് പറയപ്പെടുന്നു. ഇക്കാരണത്താൽ, വ്യക്തിക്ക് ജീവിതത്തില്‍ തികച്ചും ആകസ്മികമായി പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. ഈ യോഗം  മൂലം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നു, അതായത് ഒന്നിന് പിറകെ മറ്റൊന്ന് എന്ന കണക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം..  


പരിഹാരം 
ജ്യോതിഷ പ്രകാരം, ഈ യോഗത്തിന്‍റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ, ശനിയാഴ്ച വൈകുന്നേരം ആല്‍ മരത്തിന്‍റെ ചുവട്ടിൽ കടുകെണ്ണയൊഴിച്ച് വിളക്ക് തെളിയിക്കുക. കൂടാതെ, കടുകെണ്ണ ദാനം ചെയ്യുകയും ചെയ്യുക.  


ശനി, ചന്ദ്രയോഗം


ഒരു വ്യക്തിയുടെ ജാതകത്തിൽ ഈ യോഗമുണ്ടെങ്കിൽ അയാൾ ലഹരിയ്ക്ക് അടിമയാകുമെന്ന് പറയപ്പെടുന്നു. വ്യക്തി തെറ്റായ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നു. ഇത് മാത്രമല്ല, ശനിയുടെ അവസ്ഥ മോശമായാൽ, വ്യക്തി കുറ്റകൃത്യങ്ങളിലും പെടാം. ഇത് മാത്രമല്ല, വ്യക്തി വിഷാദരോഗത്തിന് ഇരയാകുകയും ചെയ്യും.


പരിഹാരം 
ശനി, ചന്ദ്രയോഗത്തിന്‍റെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ, ഒരാൾ തിങ്കളാഴ്ച ഉപവസിക്കണം. കരിമ്പ് നീര് കൊണ്ട് ഭഗവാന്‍ ശിവനെ അഭിഷേകം ചെയ്യണം. ശനിയാഴ്ച മരുന്നുകൾ ദാനം ചെയ്യുക. വ്രതസമയത്ത് വെള്ളവും പാലും മാത്രം കഴിക്കുക.  


സൂര്യന്‍റെയും ശനിയുടെയും യോഗം 


ജാതകത്തില്‍  സൂര്യന്‍റെയും ശനിയുടെയും യോഗം മൂലം ഒരു വ്യക്തിക്ക് എല്ലാ പ്രവൃത്തികളിലും പരാജയം നേരിടേണ്ടി വരുന്നു. എത്ര കഠിനാധ്വാനവും പ്രയത്നവും  നടത്തിയാലും യാതൊരു ഫലവും കാണില്ല, വ്യക്തിക്ക് തന്‍റെ ലക്ഷ്യത്തിലെത്താൻ കഴിയില്ല. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാം, കൂടാതെ, വ്യക്തി അസ്ഥി രോഗത്താൽ വലയും. 


പരിഹാരം 
ജാതകത്തില്‍  സൂര്യന്‍റെയും ശനിയുടെയും യോഗത്തിന്‍റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ,  പതിവായി ഉദയ സൂര്യന് ജലം അര്‍പ്പിക്കണം. കൂടാതെ, വൈകുന്നേരം ആല്‍ മരത്തിന് വെള്ളം നല്‍കുക. സമർപ്പിക്കുക. ഒരു ചെമ്പ് പാത്രത്തിൽ ഭക്ഷണം കഴിയ്ക്കുക, ഇതോടൊപ്പം "ഓം സൂര്യപുത്രായ നമഃ" എന്ന സൂര്യമന്ത്രം ജപിക്കുക.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.