Shani Dev: 2025 വരെ ഈ രാശിക്കാരിൽ ശനി നാശം വിതയ്ക്കും!
Shani Dasha: ചില രാശിക്കാർക്ക് ശനിയുടെ ദശാകാലം വളരെ മോശമായിരിക്കും. 2020 ജനുവരി 24 മുതൽ കുംഭ രാശിക്കാരിൽ ഏഴരശനി ആരംഭിച്ചു. ഇപ്പോൾ അതിന്റെ രണ്ടാം ഘട്ടം തുടങ്ങിയിരിക്കുകയാണ്. ഇത് ഏറ്റവും മോശമായ കാലഘട്ടമാണ്.
Shani In Kumbh 2022: ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം അല്ലെങ്കിൽ വിപരീത ചലനം ചില രാശിക്കാർക്ക് മോശമായിരിക്കും. ശനിയെ പൊതുവെ നീതിയുടെ ദൈവം എന്നാണ് വിശേഷിപ്പിക്കുന്നത്. ശനിയുടെ കൃപ ഉള്ളവരെ രാജാവിനെപ്പോലെ വാഴിക്കുന്നു എന്നാൽ ശനിയുടെ കോപമുള്ള രാശിക്കാരെ മൊത്തത്തിൽ നശിപ്പിക്കുന്നു.
ജ്യോതിഷ പ്രകാരം മകരം, കുംഭം രാശിക്കാരുടെ അധിപൻ ശനിയാണ്. ഇപ്പോൾ ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ശനി ഏത് രാശിയിലാണോ ഇപ്പോൾ തങ്ങുന്നത് ആ രാശിക്ക് ഈ സമയം നല്ലതല്ല. ശനി നിൽക്കുന്ന രാശിക്കാർക്ക് ഏഴരാണ്ട ശനി ആരംഭിക്കുന്നു. ഈ സമയം വളരെ മോശമാണ്. 2025 മാർച്ച് 29 വരെ ശനി കുംഭ രാശിയിൽ തുടരും. അതുകൊണ്ട് തന്നെ ഈ സമയം വരെ കുംഭം രാശിക്കാർക്ക് മോശ സമയമായിരിക്കും.
Also Read: ഇന്ന് ചിങ്ങം രാശിക്കാർക്ക് ജോലിയിൽ കഠിനാധ്വാനം ചെയ്യണ്ടി വരും; ധനു രാശിക്കാർക്ക് നല്ല ദിനം
ജ്യോതിഷപ്രകാരം 2022 ജനുവരി 24 മുതൽ കുംഭം രാശിക്കാരുടെ മോശം ദിവസങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ്. ഈ ദിവസം മുതൽ കുംഭം രാശിക്കാർക്ക് ഏഴരാണ്ട ശനി ആരംഭിച്ചിരുന്നു. എന്നാൽ 2022 ഏപ്രിൽ 29 ന് ശനി തന്റെ രാശി മാറിയപ്പോൾ കുംഭ രാശിക്കാർക്ക് ഏഴരാണ്ട ശനിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഏഴരാണ്ട ശനിയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ടെന്നും അതിൽ രണ്ടാമത്തെ ഘട്ടമാണ് ഏറ്റവും മോശം എന്നുമാണ് പറയപ്പെടുന്നത്. ഈ ഘട്ടത്തിൽ ആ വ്യക്തിയെ നാലു ഭാഗത്തുനിന്നും പ്രശ്നങ്ങൾ കൊണ്ട് മൂടുമെന്നും ആരുടേയും പിന്തുണ ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.
Also Read: Shani Dev: ശനി ദേവനെ പ്രീതിപ്പെടുത്തണോ? ധരിക്കൂ ഈ നിറത്തിലുള്ള വസ്ത്രം!
ഇനി ഒരു വ്യക്തിയുടെ ജാതകത്തിൽ ശനി ശക്തമായ സ്ഥാനത്ത് ആണെങ്കിൽ ഈ സമയം വ്യക്തിക്ക് വിശേഷ രൂപത്തിൽ ഫലങ്ങൾ ഉണ്ടാകും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ ശനിയുടെ ദശാഫലം വ്യക്തികളിൽ പ്രതികൂലമായിരിക്കണമെന്നില്ല. ജാതകത്തിൽ ശനി ബലമായി നിൽക്കുന്നുണ്ടെങ്കിൽ ഏഴര ശനി, കണ്ടക ശനി എന്നീ സമയത്ത് ആ വ്യക്തിക്ക് നേട്ടങ്ങൾ ലഭിക്കും. എന്നാൽ ശനി ദുർബലമായാൽ ആ വ്യക്തിയെ പ്രശ്നങ്ങളാൽ വലയം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...