Shani Gochar Effect: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹത്തിന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിലും നല്ലതും ചീത്തയുമായ ഫലങ്ങൾ കൊണ്ടുവരും. ഏപ്രിൽ 29 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു ഇനി 2024 വരെ ഇവിടെ തുടരും. ജ്യോതിഷ പ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും. ഇപ്പോൾ ശനി സ്വന്തം ഗ്രഹമായ കുംഭത്തിൽ പ്രവേശിച്ചത് 30 വർഷത്തിന് ശേഷമാണ്. ഈ രാശിയിൽ ജൂലൈ 12 വരെ തുടരും. ഈ രാശിക്കാർക്ക് ശനിയുടെ സംക്രമത്തിന്റെ ഗുണം ലഭിക്കും അത് ഏതൊക്കെ രാശികരാണെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vastu Tips for Tulsi: തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ശനി സംക്രമണം ഈ രാശിക്കാർക്ക് ഗുണം ചെയ്യും


മേടം (Aries): ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. മേടരാശിയിൽ ശനി 11-ാം ഭാവത്തിലാണ് സംക്രമിച്ചത്. ഇത് ലാഭത്തിന്റെയും വരുമാനത്തിന്റെയും ഭാവമാണ്. അതിനാൽ ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. സമ്പത്തിനായി പുതിയ വഴികൾ തുറക്കും. ശനി ഈ രാശിയുടെ പത്താം ഭാവത്തിന്റെ അധിപനാണ്. ഈ കാലയളവിൽ കരിയറിൽ പുരോഗതി ഉണ്ടാകും. ഒരു പുതിയ തൊഴിൽ ഓപ്ഷൻ വന്നേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകൾക്ക് സാധ്യത. അതിൽ നിന്ന് ധനലാഭം നേടാനാകും. നിങ്ങൾ ബിസിനസ്സിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം നല്ലതാണ്. പഴയ രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.


Also Read: ഈ 5 രാശിക്കാർക്ക് ഇനി നല്ല കാലം; പ്രവർത്തന മേഖലയിലെ എല്ലാ തടസങ്ങളും മാറും


ഇടവം (Taurus):  ഈ രാശിയിൽ ശനി ദേവൻ പത്താം ഭാവത്തിൽ സഞ്ചരിക്കുന്നു മാത്രമല്ല ഇത് 2024 വരെ ഇവിടെ തുടരും. ജ്യോതിഷത്തിൽ ഇതിനെ കർമ്മത്തിന്റെയും ജോലിയുടേയും ഭാവമായി കണക്കാക്കുന്നു, അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ബിസിനസിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കും. പുതിയ ആശയങ്ങൾ ബിസിനസിൽ നല്ല ഫലങ്ങൾ കൊണ്ടുവരും. ശനി അതിന്റെ ഒമ്പതാം ഭാവാധിനാണ്. അതുകൊണ്ട് തന്നെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഈ സമയം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ നടക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.