Shani Rashi Parivartan 2022: ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. 2022 ജൂലൈ 12-ന് ശനി സ്വന്തം രാശിയായ കുംഭം വിട്ട് മകരം രാശിയിൽ പ്രവേശിക്കും. ഇപ്പോൾ കുംഭ രാശിയിൽ നിൽക്കുന്ന ശനി വക്ര ഗതിയിൽ സഞ്ചരിച്ച് മകരരാശിയിൽ എത്തും. ശനിയുടെ  ഈ സംക്രമം 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ കൊണ്ടുവരും. തൊഴിൽ-ബിസിനസ്സുകളിൽ ഇവർക്ക് ശക്തമായ പുരോഗതിയും ഒപ്പം ധനലാഭവും ലഭിക്കും. ശനിയുടെ അനുഗ്രഹം ലഭിക്കുന്ന ആ 3 രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Vakri 2022: 10 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് 6 മാസത്തേക്ക് ശനി ദോഷത്തിൽ നിന്നും മോചനം


ഇടവം (Taurus): മകരം രാശിയിൽ ശനിയുടെ സംക്രമം ഇടവം രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങളുടെ തുടക്കമാകും. ഇതുവരെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളെല്ലാം വേഗത്തിൽ ശരിയാകും. ഇതിൽ നിങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ടാകും.  പുതിയ ജോലി ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റിനുള്ള സാധ്യത. അപ്രതീക്ഷിത ധനലാഭമുണ്ടാകും. വ്യാപാരികൾക്ക് വലിയ ഓർഡറുകൾ ലഭിക്കും. പുതിയ ജോലികൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. അവിവാഹിതർക്ക് ജീവിത പങ്കാളിയെ ലഭിക്കും. 


Also Read: ജൂലൈ മാസത്തിൽ ഈ രാശിക്കാർ ശ്രദ്ധിക്കുക! ധനനഷ്ടം ഉണ്ടായേക്കാം


ധനു (Sagittarius): ശനിയുടെ രാശിമാറ്റം ധനു രാശിക്കാർക്കും വൻ നേട്ടങ്ങൾ കൊണ്ടുവരും.  ഇവർക്ക് ധനലാഭമുണ്ടാകും.  ഇവരുടെ വരുമാനം വർദ്ധിക്കുമെന്ന് മാത്രമല്ല, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. പങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ നല്ല സമയമാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും.


Also Read: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ 


മീനം (Pisces): വക്രഗതിയിൽ സഞ്ചരിക്കുന്ന ശനിയുടെ മകരം രാശിയിലേക്കുള്ള പ്രവേശനം മീനരാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. വ്യാപാരികൾക്ക് ധനലാഭമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. വലിയ ഇടപാട് അന്തിമമാകാം. കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ഓഫർ ലഭിച്ചേക്കാം. നിക്ഷേപത്തിനും നല്ല സമയമാണ്. ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വർദ്ധിപ്പിക്കാനായി നിക്ഷേപിക്കാം.  രോഗം, വിവാദ വിഷയങ്ങൾ എന്നിവയിൽ നിന്നും മുക്തി ലഭിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളേയും വിവരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.