Shani Gochar 2022: ശനിയുടെ ഈ വക്രഗതിയിൽ 2 രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രണ്ട് രാശിക്കാരും കണ്ടക ശനിയാൽ പീഡിതരായിരുന്നു അത് ജൂലൈ 12 ന് ശനി മകരരാശിയിൽ പ്രവേശിക്കുന്നതോടെ ആ മഹാദശയിൽ നിന്നും ഇവർക്ക് മോചനം ലഭിക്കും.  ഈ രണ്ട് രാശിക്കാർക്കും ശനിയുടെ മഹാദശയിൽ നിന്നുള്ള മോചനം ആശ്വാസം നൽകും. ശേഷം ഇവരുടെ മുടങ്ങിക്കിടന്നിരുന്ന ജോലികൾ ചെയ്യാൻ സാധിക്കും. പുരോഗതിയിലേക്കുള്ള വഴികൾ തുറക്കും. വരുമാനം വർദ്ധിക്കും. മൊത്തത്തിൽ അവർക്ക് ഭാഗ്യം തുണയായി ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Black Thread : ഈ രാശിക്കാർ കൈകളിലും കാലിലും കറുത്ത ചരട് കെട്ടരുത്


ഈ രാശികൾക്ക് കണ്ടകശനിയിൽ നിന്നും മോചനം 


ശനി ഏപ്രിൽ 29 ന് സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇതോടെ കർക്കടക, വൃശ്ചിക രാശിക്കാർക്ക് കണ്ടകശനി ആരംഭിച്ചിരുന്നു.  ഇതിനുശേഷം ശനി വക്രഗതിയിൽ സഞ്ചരിക്കുകയൂം അതേ അവസ്ഥയിൽ സഞ്ചരിച്ചുകൊണ്ടുതന്നെ തന്നെ ജൂലൈ 12 ന് വീണ്ടും രാശി മാറുകയും ചെയ്യും. വക്രഗതിയിൽ സഞ്ചരിക്കുന്ന ശനി ഇനി കുഭം വിട്ട് മകരരാശിയിൽ പ്രവേശിക്കും. ശനി മകരം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ കർക്കടകം, വൃശ്ചികം എന്നീ രാശികൾക്ക് ശനിയുടെ മഹാദോഷത്തിൽ നിന്നും ആശ്വാസം ലഭിക്കും. എന്നാൽ മറ്റ് 2 രാശികളിൽ ശനിയുടെ ഈ മഹാദോഷം ആരംഭിക്കും.  ശനിദോഷം നീങ്ങുന്ന ഉടനെ കർക്കടകം, വൃശ്ചികം രാശിക്കാർക്ക് സ്ഥാനക്കയറ്റം, ബിസിനസ്സിൽ വിജയം, ധനലാഭം എന്നിവ ഉണ്ടാകും.


Also Read: Guru Vakri 2022: ശനിക്ക് പിന്നാലെ വ്യാഴവും! ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും


ഈ രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കും


2022 ജൂലൈ 12 ന് ശനി മകരരാശിയിൽ പ്രവേശിക്കുമ്പോൾ മിഥുനം, തുലാം രാശിക്കാരുടെ മേൽ ശനി ദോഷം ആരംഭിക്കും. എന്നാൽ ഏപ്രിൽ 29 ന് ശനി കുംഭ രാശിയിൽ പ്രവേശിച്ചപ്പോൾ ഈ രണ്ട് രാശികൾക്കും ശനി ദോഷത്തിൽ നിന്നും മോചനം ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഈ രണ്ട് രാശിക്കാർക്കും ശനിദോഷം നേരിടേണ്ടിവരും.


Also Read: Viral Video: താറാവിന് മുന്നിൽ അടിയറവ് പറഞ്ഞ് കടുവ..! വീഡിയോ വൈറൽ


ഈ സമയത്ത് ശനിയുടെ കോപത്തിൽ നിന്നും മോചനം ലഭിക്കാൻ ചില കാര്യങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കും. ഇതിലൂടെ ശനി ശുഭ ഫലങ്ങൾ നൽകും. ഇതിനായി ശനിയാഴ്ച വൈകുന്നേരം കടുകെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കുക. ശനി മന്ത്രം ജപിക്കുക. ആവശ്യക്കാരെ  സഹായിക്കുക. ശനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുന്നതും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.