Saturn Transit 2023 to 2025: ജ്യോതിഷ പ്രകാരം ശനി 2023 ജനുവരി 17 ന് കുംഭ രാശിയിൽ പ്രവേശിക്കും.  ഇത് 2025 മാർച്ച് മാസം വരെ തുടരും. ശനിയുടെ ഈ രാശിമാറ്റം 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ചില രാശിക്കാർക്ക് ഏഴരശ്ശനി കണ്ടകശനി എന്നിവയിൽ നിന്നും  മോചനം ലഭിക്കും എന്നാൽ ചില രാശിക്കാർക്ക് ഇത് ആരംഭിക്കുകയും ചെയ്യും.  ശരിക്കും പറഞ്ഞാൽ ശനിയുടെ ഈ രാശിമാറ്റം കാരണം 2023 മുതൽ 2025 വരെയുള്ള കാലഘട്ടം കുംഭ രാശിക്കാരിലായിരിക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുക.  അതുപോലെ വേറെ 2 രാശിക്കാർക്കും ഈ സമയം വലിയ ദോഷമുണ്ടാകും.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lucky Zodiac Signs: ഈ രാശിക്കാരിൽ എപ്പോഴും ഉണ്ടാകും കുബേര കൃപ, ധനത്തിന്റെ കാര്യത്തിൽ ഇവർ ഭാഗ്യവാന്മാർ!


കുംഭം (Aquarius): ജ്യോതിഷ പ്രകാരം ശനി എല്ലാ രാശികളിലും രണ്ടര വർഷത്തോളം നിൽക്കും. ജനുവരിയിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും ഇതോടെ കുംഭ രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നൽകുന്ന ഏഴരശനി തുടങ്ങും.  ശനി 2025 വരെ ശനി ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നൽകും.  ശേഷം ഏഴരശനിയുടെ മൂന്നാം ഘട്ടം ആരംഭിക്കും. ഏഴര ശനിയിൽ നിന്നും കുംഭം രാശിക്കാർക്ക് 2028 ഫെബ്രുവരി 23 നായിരിക്കും മോചനം ലഭിക്കുക. എന്തായാലും 2025 മാർച്ച് വരെ ഈ രാശിക്കാർക്ക് പണം, ആരോഗ്യം, ബന്ധങ്ങൾ എന്നിവയുടെ കാര്യത്തിൽ ജാഗ്രതയുണ്ടാകണം. ഇവർ കോപം ഒഴിവാക്കുകയും ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുകയും വേണം.


മകരം (Capricorn): മകരം രാശിക്കാർക്ക് 2023 ജനുവരിയിൽ ആരംഭിക്കുന്ന ശനി സംക്രമണത്തിൽ ഏഴരശനിയുടെ മൂന്നാം ഘട്ടം ആരംഭിക്കും. മൂന്നാം ഘട്ടം രണ്ടാം ഘട്ടത്തിനേക്കാൾ ബുദ്ധിമുട്ടുകൾ കുറവാണെങ്കിലും. ഈ സമയത്തും മകരം രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. ശേഷം 2029 മാർച്ചിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങുകയും നല്ല ദിവസങ്ങൾ ആരംഭിക്കുകയും ചെയ്യും.


Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


മീനം (Pisces): മീനം രാശിക്കാർക്കും ശനിയുടെ ഈ രാശിമാറ്റത്തിലൂടെ ഏഴര ശനി തുടങ്ങും. ഇവരിൽ ഏഴര വർഷത്തേക്ക് ശനിയുടെ ദുഷിച്ച കണ്ണ് പതിയും.  അതുകൊണ്ടുതന്നെ ഇവർ ഈ സമയം ശനിദേവനെ  പ്രീതിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. നല്ല കാര്യങ്ങൾ ചെയ്യണം, പാവപ്പെട്ടവരെ സഹായിക്കണം. തൊഴിലാളികളെയും കീഴുദ്യോഗസ്ഥരെയും പീഡിപ്പിക്കുന്നത് ഒഴിവാക്കണം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.