ദീപാവലിക്ക് മുമ്പ് അതായത് ഒക്ടോബർ 23-ന് ശനി മകരരാശിയിൽ പ്രവേശിക്കും . ശനിയുടെ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ ഉയർച്ച താഴ്ചകൾ കൊണ്ടു വന്നേക്കും. നിലവിൽ ശനി മകരം രാശിയിലാണ്.ശനിയുടെ സംക്രമണം ഏത് രാശിക്കാണ് പ്രയാസകരമായ സമയങ്ങൾ കൊണ്ടുവരുന്നതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം രാശിക്കാർക്ക് 


ഇടവം രാശിക്കാർക്ക്  ശനി സംക്രമം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കില്ല.  ജോലിയിൽ നിങ്ങൾക്ക് തടസ്സങ്ങൾ നേരിടാം. ഇത് മാത്രമല്ല, ജോലിയിൽ, ബിസിനസ്സിലൊക്കെയും  ലാഭം കുറവായിരിക്കും. ഈ സമയത്ത് ഗാർഹിക- സാമ്പത്തിക പ്രശ്നങ്ങളുണ്ടാവും. 


കർക്കടകം


കർക്കടക രാശിക്കാർക്കും ശനിയുടെ സംക്രമം പല പ്രശ്നങ്ങളും കൊണ്ടുവരും. ബിസിനസ്സ് ക്ലാസ് ആളുകൾക്ക് ഈ കാലയളവിൽ പ്രശ്നങ്ങൾ നേരിടാം. ഈ സമയത്ത് നിങ്ങളുടെ വരുമാനം കുറവായിരിക്കും, ചെലവുകൾ കൂടുതലായിരിക്കും. കൂടാതെ, ദാമ്പത്യ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് ചില സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായേക്കാം. പക്ഷേ, അത് നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാൻ അനുവദിക്കരുത്.


കന്നി രാശിയിൽ


ശനിയുടെ സംക്രമം കന്നി രാശിക്കാരുടെ ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങളുടെ ചില പദ്ധതികളിൽ ശനി തടസ്സങ്ങൾ സൃഷ്ടിക്കും. ഇത് മാത്രമല്ല, ഈ സമയം പ്രിയപ്പെട്ടവരുമായി തർക്കങ്ങളും തടസ്സങ്ങളും ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കണം. ഈ സമയത്ത് ചെലവുകൾ നിയന്ത്രിക്കാൻ നിങ്ങൾ ശ്രമിക്കണം.



മകരം രാശിയിൽ 


മകരം രാശിക്കാർക്ക് ഈ സമയത്ത് നിങ്ങൾക്ക് കൂടുതൽ മാനസിക ആകുലതകൾ ഉണ്ടാകും. ബിസിനസിൽ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ വരും. അതേ സമയം നിങ്ങളുടെ ചിലവുകളും വർദ്ധിക്കും. ആശയക്കുഴപ്പം വർദ്ധിക്കും. അനുജത്തിമാരുടെ ആരോഗ്യകാര്യത്തിൽ അൽപം ജാഗ്രത പുലർത്തേണ്ടതുണ്ട്.



കുംഭ രാശിയിൽ ശനി


കുംഭം രാശിക്കാർ ശനി മാറുന്നതിനാൽ ഒരുപാട് വിഷമങ്ങളുണ്ടാവാം. ഈ സമയം കൂടുതൽ പണം ചിലവഴിക്കും. ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധിക്കണം. ഈ സമയം വിദേശയാത്രയ്ക്ക് അവസരമുണ്ടാകും, എന്നാൽ ഈ യാത്രയിൽ നിങ്ങൾക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.