Saturn Transit in Aquarius 2022: ശനിയുടെ രാശിമാറ്റം വളരെ പ്രധാനമാണ്. നീതിയുടെ ദൈവമായ ശനിയുടെ കൃപ ലഭിക്കുന്ന രാശിക്കാർ രാജാവിനെപ്പോലെ ജീവിക്കും. അതുപോലെ ശനിയുടെ ദൃഷ്ടി ദോഷമേറ്റാൽ അവർ കൊട്ടാരത്തിൽ നിന്നും കുടിലിലേക്കും എത്തപ്പെടും എന്നാണ് വിശ്വാസം.  ഏപ്രിൽ 29 ന് ശനി 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ശനിയുടെ ഈ രാശി മാറ്റം വലിയ മാറ്റമാണ് ഈ 3 രാശിക്കാർക്ക് കൊണ്ടുവരാൻ പോകുന്നത്.  രണ്ടര വർഷം കൊണ്ട് രാശി മാറുന്ന ശനി കുംഭത്തിൽ 75 ദിവസം തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഇന്ന് ചില രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിനം; ചിങ്ങം രാശിക്കാർ സ്വഭാവം മെച്ചപ്പെടുത്തുക 


ജൂലൈ 12 ന് ശേഷം ശനി വക്രദിശയിൽ സഞ്ചരിക്കും.  ശേഷം  വീണ്ടും സ്വന്തം രാശിയായ മകരത്തിലേക്ക് പ്രവേശിക്കും. ഇതിനിടയിൽ ശനി ചില രാശികൾക്ക് ശുഭഫലവും എന്നാൽ മറ്റു ചിലർക്ക് അശുഭ ഫലവും നൽകുന്നു.   ഇപ്പോൾ ഈ 3 രാശിക്കാർക്ക് വരുന്ന 69 ദിവസം കൂടി ശനി കൃപയാൽ വളരെ ശുഭ ഫലങ്ങൾ ലഭിക്കും.  അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്കറിയാം...


മേടം (Aries): ശനിയുടെ കുംഭ രാശിയിലെ സംക്രമണം മേടം രാശിക്കാർക്ക് വളരെ നല്ലതാണ്. ശനിയുടെ കൃപ അവർക്ക് ലഭിക്കും.  അതിലൂടെ ധനലാഭമുണ്ടാകും. ജോലിയിലായാലും ബിസിനസിലായാലും വിജയം ലഭിക്കും. പണം വരാനുള്ള പുതിയ വഴി തുറക്കും. സ്ഥാനക്കയറ്റമുണ്ടാകാം.  നിക്ഷേപം നടത്താം. 


Also Read: Viral Video: രാജവെമ്പാലയും കീരിയും നേർക്കുനേർ, ഒടുവിൽ..! 


ഇടവം (Taurus): ശനിയുടെ രാശിമാറ്റം ഇടവ രാശിക്കാർക്ക് നല്ലതാണ്. 75 ദിവസം കുംഭം രാശിയിൽ തുടരുന്ന ശനി ഈ ആളുകളുടെ കരിയറിൽ ശക്തമായ നേട്ടങ്ങൾ ഉണ്ടാക്കും. പുതിയ ജോലി ലഭിക്കും. ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. വ്യാപാരികൾക്കും വൻ ലാഭമുണ്ടാകും.


ധനു (Sagittarius): ശനി കുംഭ രാശിയിൽ പ്രവേശിച്ചപ്പോൾ തന്നെ ധനുരാശിക്കാർക്ക് ഏഴരശനിയിൽ നിന്നും മോചനം ലഭിച്ചു. ഇവരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ ശരിയാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പ്രമോഷൻ, ഇൻക്രിമെന്റ്, ആദരവ് എന്നിവ ലഭിക്കും. ശനി ഗ്രഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. മൊത്തത്തിൽ ഈ രാശിക്കാർക്ക്  വരുന്ന 69 ദിവസം കൂടി ഉത്തമമായിരിക്കും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.