Shani Gochar 2022: 2025 വരെ ഈ രാശിക്കാർ സൂക്ഷിക്കണം, ശനി ബുദ്ധിമുട്ടുണ്ടാക്കും!
Vakri Shani Gochar 2022: ശനിയുടെ സംക്രമണം ചില രാശികളിൽ ഏഴര ശനി കണ്ടക ശനി പോലെയുള്ള മഹാദശ ആരംഭിക്കുകയും ചിലർക്ക് ഈ മഹാദശ അവസാനിക്കുകയും ചെയ്യുന്നു. ഈ സമയം 3 രാശിക്കാർ ഏഴര ശനിയുടെയും 2 രാശിക്കാർ കണ്ടക ശനിയുടെയും പിടിയിലാണ്, ഇതിൽ ഒരു രാശിയിലുള്ള ജാതകരെ ശനി 2025 വരെ വളരെയധികം ബുദ്ധിമുട്ടിച്ചേക്കും.
Shani Sade Sati 2022: ഏഴര ശനി, കണ്ടക ശനി എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ്. ഏപ്രിലിൽ ശനി സംക്രമിച്ചിരിക്കുകയാണ് . ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചതോടെ മീനരാശിക്കാർക്ക് ഏഴര ശനി ആരംഭിക്കുകയും ധനു രാശിക്കാർക്ക് ഏഴരശനിയിൽ നിന്നും മുക്തിയും ലഭിച്ചു. ഈ സമയം കുംഭ രാശിയിൽ നിൽക്കുന്ന ശനി 2025 വരെ ഈ രാശിയിൽ തുടരും.
Also Read: Vastu Tips for Office: ഈ 5 ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും
ഏഴര ശനി ശരിക്കും ഏഴര വർഷം നീണ്ടുനിൽക്കും. ഈ സമയം ഒരുപാട് കഷ്ടതകൾ ഉണ്ടാകും. ഇത് ഒരേസമയം 3 രാശികളിലൂടെ സഞ്ചരിക്കും ഇതിന് 3 ഘട്ടമുണ്ട്. ഏഴര ശനിയുടെ ആദ്യ ഘട്ടത്തിൽ ശനി ജാതകന് സാമ്പത്തിക പ്രശ്നങ്ങൾ നൽകുന്നു. അതായത് ഇയാൾക്ക് ഈ സമയം ധനനഷ്ടം, വരുമാന തടസ്സം, അധികച്ചെലവ് തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. ഏഴര ശനിയുടെ രണ്ടാം ഘട്ടം ജാതകന് ജീവിതത്തിൽ വലിയ ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും. പലതരത്തിലുള്ള കഷ്ടപ്പാടുകളും നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ ഏഴരശനിയുടെ ഏറ്റവും പ്രയാസകരമായ ഘട്ടമായി ഇതിനെ കണക്കാക്കുന്നു. ഏഴര ശനിയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ ജാതകനിൽ നിന്നും ഭൗതിക സന്തോഷം തട്ടിയെടുക്കുന്നു.
Also Read: Mangal Gochar 2022: വെറും 6 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും ബംബർ നേട്ടം!
ഈ സമയം കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ ഏറ്റവും വേദനാജനകമായ രണ്ടാം ഘട്ടം നടക്കുകയാണ്. കുംഭം രാശിയിൽ നിൽക്കുന്ന ശനി ഇവർക്ക് പല വിഷമതകളും ഉണ്ടാക്കും. ഇവർക്ക് ഈ സമയം ധനനഷ്ടം, മാനനഷ്ടം എന്നിവ നേരിടേണ്ടി വന്നേക്കാം. ആരോഗ്യം, ദാമ്പത്യം, കുടുംബം തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. കുംഭ രാശിക്കാരിൽ ഈ ഘട്ടം 2025 മാർച്ച് 29 വരെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ഇക്കൂട്ടർ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണം. കുംഭം രാശിക്കാർ ഈ കാലയളവിൽ ചില ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക.
Also Reads; Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
>> കുംഭം രാശിക്കാർ ഈ കാലയളവിൽ അപകടകരമായ ജോലികൾ ചെയ്യരുത്.
>> അനാവശ്യമായി തർക്കിക്കരുത്. അധാർമികമായ കാര്യങ്ങൾ ചെയ്യരുത്. പ്രത്യേകിച്ച് നിയമപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
>> യാത്രകളിൽ ശ്രദ്ധിക്കുക.
>> വഴിയിൽ ഒരിക്കലും മദ്യപിക്കരുത്, പ്രത്യേകിച്ച് ശനിയാഴ്ചയും ചൊവ്വാഴ്ചയും മദ്യം കഴിക്കരുത്.
ഏഴര ശനിയിൽ നിന്നും ആശ്വാസം ലഭിക്കാനുള്ള പ്രതിവിധികൾ
>> ശനിയാഴ്ച ശനിദേവനെ ആരാധിക്കുക. ശനി ചാലിസ വായിക്കുക. കടുകെണ്ണയുടെ വിളക്ക് കത്തിക്കുക.
>> ശനിയാഴ്ചയോ അല്ലെങ്കിൽ കഴിയുമെങ്കിൽ എല്ലാ ദിവസവും ആൽമരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് വയ്ക്കുക.
>> ഷമി ചെടിയെ സേവിക്കുക.
>> നിരാലംബരായ ആളുകളെ സഹായിക്കുക.
>> ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക.
>> കാക്കയ്ക്ക് ധാന്യം കൊടുക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...