Shani Rashi Parivartan: ശനി ഇന്ന് കുംഭ രാശിയിൽ പ്രവേശിക്കും. രണ്ടര വർഷത്തിന് ശേഷം ശനി രാശി മാറുന്നു.  അതും 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിലേക്കും. ജൂലൈ 12 വരെ ശനി കുംഭത്തിൽ തുടരും. ശേഷം ഏതാനും മാസങ്ങൾ വിപരീതദിശയിൽ ചലിക്കും. ശനി കുംഭത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ചില രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും കണ്ടക ശനിയിൽ നിന്നും മുക്തി ലഭിക്കും എന്നാൽ ചില രാശിക്കാർക്ക് ശനിയുടെ ഈ മഹാദശകൾ ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് ചിങ്ങം രാശിക്കാർക്ക് ലഭിക്കും ഒരു വലിയ അവസരം; കർക്കടക രാശിക്കാർക്ക് ഇന്ന് നല്ല ദിനമല്ല 


 


മീനരാശിക്കാർക്ക് ഏഴര ശനിയുടെ തുടക്കം ​​


ശനി രാശി മാറുന്നതോടെ മീനം രാശിക്കാർക്ക് ഏഴര ശനി തുടങ്ങും. ഏഴര ശനിക്ക്  രണ്ടര വർഷത്തെ മൂന്ന് ഘട്ടങ്ങളുണ്ട്. ഇതുകൂടാതെ കുംഭ രാശിയിലെ ശനിയുടെ പ്രവേശനം കർക്കടകം, വൃശ്ചികം രാശിക്കാർക്ക് കണ്ടക ശനിയും ആരംഭിക്കും.  ഈ സമയത്ത് ഇവർ വളരെ ശ്രദ്ധിക്കണം.  കാരണം ശനി സാമ്പത്തികവും ശാരീരികമായുമുള്ള നഷ്ടങ്ങൾ വരുത്തിയേക്കാം. ഒപ്പം മാനസിക സമ്മർദ്ദവും.


ഈ രാശിക്കാർക്ക് മഹാശനി ദശയിൽ നിന്നും മോചനം  


ശനി ഇതുവരെ മകരത്തിൽ ആയിരുന്നു.  അതുകൊണ്ടുതന്നെ ധനു, മകരം, കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ  സ്വാധീനം ഉണ്ടായിരുന്നു.  എന്നാൽ 2022 ഏപ്രിൽ 29 ന് ശനി രാശി മാറിയ ഉടൻ ധനുരാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും. ഇതോടൊപ്പം മകരം രാശിക്കാർക്ക് ശനിയുടെ അവസാന ദശയും കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ രണ്ടാം ദശയും ആരംഭിക്കും. കൂടാതെ മിഥുനം, തുലാം രാശിക്കാരുടെ കണ്ടക ശനിയും അവസാനിക്കും.


Also Read: Shani Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മാറി മറിയും!


കർമ്മത്തിനനുസരിച്ച് ശനി ഫലം നൽകുന്നു


ശനി കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ്.  അതുകൊണ്ടുതന്നെ കർമ്മങ്ങൾ നല്ലതാണെങ്കിൽ ജാതകത്തിൽ ശനി ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് ഏഴരശ്ശനിയോ കണ്ടക ശനിയോ ആണെങ്കിൽ പോലും ധാരാളം പണവും ബഹുമാനവും സന്തോഷവും ലഭിക്കും. കൂടാതെ തുലാം, മകരം, കുംഭം, മീനം, ധനു എന്നീ രാശിക്കാർക്ക് ഏഴര ശനയുടെ അവസ്ഥ അത്ര പ്രശ്നമുള്ളതല്ല കാരണം തുലാം ശനിയുടെ ഉന്നതമായ രാശിയാണ്. മകരം, കുംഭം എന്നീ രാശികളുടെ അധിപനാണ് ശനി. ഇതുകൂടാതെ ധനു, മീനം രാശികളുടെ അധിപനായ വ്യാഴവുമായി ശനിക്ക് സൗഹൃദവുമുണ്ട്.


 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.