ശനിയുടെ ശുഭഫലം നിങ്ങളിൽ ഭാഗ്യോദയം ഉണ്ടാക്കും! അറിയാം എന്തൊക്കെ ലഭിക്കുമെന്ന്
Shani Dev: ശുഭവും അശുഭവുമായ ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് ശനി. ആരുടെ ജാതകത്തിലാണോ ശനി ശുഭഫലം നൽകുന്നത് ഇവർക്ക് ശനിയുടെ മഹാദശയിൽ പോലും ഗുണം ഉണ്ടാകും. ഇതുകൂടാതെ ശനി കർമ്മങ്ങൾക്കനുസരിച്ചാണ് ഫലം നൽകുന്നത്.
Shani's Auspicious Effect On Life: ശനിദോഷം ജീവിതത്തെ നശിപ്പിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് എന്നാൽ ശനി ശുഭഫലങ്ങളും നൽകുമെന്ന കാര്യം വളരെ കുറച്ച് പേർക്ക് മാത്രമേ അറിയൂ. ജാതകത്തിൽ ശനി ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിയുടെ ജീവിതം സന്തോഷം കൊണ്ട് നിറയും. ശരിക്കും പറഞ്ഞാൽ ശനിയുടെ അനുഗ്രഹമുണ്ടെങ്കിൽ പിച്ചക്കാരനും രാജാവാകാമെന്നാണ് പറയപ്പെടുന്നത്.
കൂടാതെ ജ്യോതിഷ പ്രകാരം കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ഒരാളുടെപ്രവൃത്തികൾ നല്ലതാണെങ്കിൽ ജാതകത്തിൽ ശനി അശുഭസ്ഥാനത്താണെങ്കിലും അയാൾക്ക് വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. എന്നാൽ ഒരാളുടെ പ്രവൃത്തികൾ മോശമാണെങ്കിൽ ശനി ശുഭ സ്ഥാനത്താണെങ്കിൽ പോലും പൂർണ്ണ ഫലം ലഭിക്കില്ല.
Also Read: Shani Gochar 2022: ശനിയുടെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് വലിയ സ്വാധീനമുണ്ടാക്കും
ജാതകത്തിൽ ശനിയുടെ സ്ഥാനം ശുഭവും ആ വ്യക്തിയുടെ കർമ്മങ്ങളും നല്ലതാണെങ്കിൽ അയാൾക്ക് ജീവിതത്തിൽ പ്രതീക്ഷിക്കാത്ത നിരവധി സമ്മാനങ്ങൾ ലഭിക്കും. ശനി ശുഭമാണെങ്കിൽ നമുക്ക് ജീവിതത്തിൽ എന്തൊക്കെ ഐശ്വര്യം ഉണ്ടാകും എന്ന് നമുക്ക് നോക്കാം.
>> ജാതകത്തിൽ ശനി ശുഭസ്ഥാനത്താണെങ്കിൽ വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ വളരെയധികം പുരോഗതി ലഭിക്കും. ആ വ്യക്തി ഏത് മേഖലയിലേക്ക് പോയാലും അയാൾക്ക് പെട്ടെന്നു തന്നെ വിജയമുണ്ടാകും.
>> ശനി ശുഭ സ്ഥാനത്താണെങ്കിൽ അയാൾക്ക് ആഡംബരപൂർണമായ വീട്ടിൽ സന്തോഷത്തോടെ താമസിക്കാനുള്ള അവസരവും ലഭിക്കുന്നു.
>> ശനി ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് വളരെയധികം ബഹുമാനവും ആദരവും ലഭിക്കും. ശനിയുടെ സ്വാധീനം വ്യക്തിയെ സത്യസന്ധനും കഠിനാധ്വാനിയുമായി മാറ്റുന്നു.
Also Read: Hanuman Janmotsav 2022: ഈ മന്ത്രങ്ങൾ ഇന്ന് ജപിക്കൂ.. ഫലം നിശ്ചയം
ശനി ദേവനെ എങ്ങനെ പ്രസാദിപ്പിക്കാം?
കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനിയെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ അതിനാൽ ഒരു വ്യക്തി ചെയ്യുന്ന കർമ്മങ്ങൾ ശനിദേവന് ഇഷ്ടപ്പെടുന്നവ ആയിരിക്കാൻ ശ്രദ്ധിക്കണം. പാവപ്പെട്ടവർ നിസ്സഹായർ എന്നിവരെ സഹായിക്കുക, എല്ലാത്തിലും സത്യസന്ധത പുലർത്തുക, മയക്കുമരുന്നിൽ നിന്ന് അകന്നുനിൽക്കുക എന്നിവ ശനിദേവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങളാണ് കൂടാതെ ശനിദേവന്റെ അനുഗ്രഹം നേടാൻ ഹനുമാനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുക, ശനിയാഴ്ച ആൽ മരത്തിന് വെള്ളം സമർപ്പിക്കുക, എണ്ണ സമർപ്പിക്കുക എന്നിവയൊക്കെ ചെയ്യാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക