ഹൈന്ദവ ആചാരങ്ങളിൽ ശനി ജയന്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസമാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് സൂര്യദേവന്റെ പുത്രനായ ശനി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു . നീതിയുടെ ദൈവം കൂടിയാണ് ശനിയെന്നാണ് വിശ്വസിക്കുന്നത്. തങ്ങളുടെ കർമ്മ ഫലം എല്ലാവർക്കും നൽകുന്നത് ശനി ദേവനാണ്. ശനി ജയന്തി ദിനത്തിൽ ശനിദേവനെ ആരാധിക്കുന്നതോടൊപ്പം ചില കാര്യങ്ങളും ശ്രദ്ധിക്കണം. ഈ ദിവസം ദാനം ചെയ്താൽ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇതോടൊപ്പം, ശനി ദോഷം ഫലങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


കറുത്ത എള്ള്


ശനി ജയന്തി ദിനത്തിൽ കറുത്ത എള്ള് ദാനം ചെയ്യുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ഈ ദിവസം കറുത്ത എള്ള് ദാനം ചെയ്യുക. ഇതുകൂടാതെ നദിയിൽ കറുത്ത എള്ള് ഒഴുക്കുന്നതും ദോഷങ്ങൾ മാറ്റും. 


ഉലുവ


ശനി ജയന്തി ദിനത്തിൽ ഉലുവ ദാനം ചെയ്യുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു. മറ്റൊന്ന് ശനിദേവന്റെ അനുഗ്രഹം ലഭിക്കാൻ, ഈ ദിവസം ആവശ്യക്കാർക്ക് ഒന്നര കിലോഗ്രാം  എങ്കിലും കറുവപ്പട്ട ദാനം ചെയ്യണം എന്നും ഒരു വിശ്വാസമുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത് മാറ്റും അത്രെ


കുരുമുളക്


ശനി ജയന്തിയിൽ കുരുമുളക് ദാനം ചെയ്യുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. ഏതെങ്കിലും ശനിയാഴ്ചയോ അല്ലെങ്കിൽ ശനി ജയന്തി ദിനത്തിലോ കുരുമുളകോ നാണയങ്ങളോ കറുത്ത തുണിയിൽ പൊതിഞ്ഞ് ദാനം ചെയ്യണമെന്നാണ് വിശ്വാസം. ഇത് ശനി ദോഷങ്ങളുടെ പ്രഭാവത്തെ കുറയ്ക്കുന്നു.


കടുക് എണ്ണ


ശനി ജയന്തി ദിനത്തിൽ ശനി ദേവന് കടുകെണ്ണ സമർപ്പിക്കുന്നതിനൊപ്പം കടുകെണ്ണ ദാനം ചെയ്യുന്നതും നല്ലത് തന്നെ. ഇതിൽ ശനി ദേവൻ സന്തുഷ്ടനാകുകയും പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുകയും ചെയ്യുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.