Astrology: നേട്ടങ്ങൾ സ്വന്തമാക്കാൻ തയാറായിക്കോളൂ! ശനിയും ശുക്രനും അനുഗ്രഹം ചൊരിയും
നവംബർ നാലിന് രാവിലെ 8.46ന് ശനി കുംഭം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശുക്രൻ കന്നി രാശിയിലും പ്രവേശിച്ചു.
ശനി കുംഭം രാശിയിൽ വക്രഗതിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. നാളെ, നവംബർ 4ന് ഇതേ രാശിയിൽ തന്നെ നേർരേഖയിലെത്തും. ശുക്രനും രാശി ചിഹ്നത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ശുക്രൻ കന്നി രാശിയിലേക്ക് വന്നിരിക്കുന്നു. അതിനാൽ ദീപവലിക്ക് മുമ്പ്, ചില രാശി ചിഹ്നങ്ങൾക്ക് ശുഭ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മുതൽ ആ രാശിക്കാരുടെ ജോലിയിൽ വരെ ഈ രാശിമാറ്റങ്ങളുടെ ഗുണം ലഭിക്കും. ശനിയുടെയും ശുക്രന്റെയും ചലനത്തിലുണ്ടാകുന്ന മാറ്റം ഏതൊക്കെ രാശികൾക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
ശനിയുടെ ചലനത്തിലെ മാറ്റം മേടം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ ആളുകൾക്ക് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ഒപ്പം അവരുടെ പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും.
ശുക്രനും ശനിയും കന്നി രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് കുറച്ച് പോസിറ്റീവ് ചിന്ത ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടു്കകാൻ സാധിക്കും. നിങ്ങൾക്ക് സ്ഥാനക്കയറ്റങ്ങൾ ലഭിക്കുകയും ചെയ്തേക്കാം. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തിലും നല്ല സമയമാണ്.
തുലാം രാശിക്കാർക്ക് ശനിയും ശുക്രനും ഭാഗ്യകരമായ ഫലങ്ങൾ നൽകുന്നു. പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങൾ അവസാനിക്കുകയും നിങ്ങൾക്ക് പണം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. പണം ലാഭിക്കാൻ പഠിക്കുക. നല്ല ശമ്പളമുള്ള ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
ദീപാവലിക്ക് മുമ്പുള്ള സമയം ധനു രാശിക്കാർക്ക് നല്ലതാണ്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഒരു നല്ല ജീവിത പങ്കാളിയെയും ലഭിക്കും. ശുക്രൻ നിങ്ങളുടെ പ്രണയ ജീവിതം മികച്ചതാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...