ഒക്ടോബർ 15 മുതലാണ് ഇത്തവണ നവരാത്രി ആരംഭിക്കുന്നത്. ഈ ദിവസം, കലശം സ്ഥാപിക്കുകയും നവരാത്രിയുടെ ആദ്യ ദിവസം ഒരു വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യും. നവരാത്രിയുടെ ആദ്യ ദിവസം ശൈലപുത്രി മാതാവിനെയാണ് ആരാധിക്കുന്നത്. ഇത്തവണ നവരാത്രിയുടെ ആദ്യ ദിവസം ശനി ദേവൻ ധനിഷ്ഠ നക്ഷത്രത്തിൽ അതായത് അവിട്ടം നക്ഷത്രത്തിൽ പ്രവേശിക്കും. തുടർന്ന് നവംബർ 4 ന് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യും. നവരാത്രി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സൂര്യഗ്രഹണവും സംഭവിക്കും. സൂര്യഗ്രഹണത്തിനുശേഷം ശനിയുടെ ഈ രാശിമാറ്റം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: ശനിയുടെ രാശിമാറ്റം മൂലം മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽരംഗത്ത് വന്നിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പുതിയ വാഹനമോ വസ്തുവോ വാങ്ങാം. ബിസിനസ്സിൽ ലാഭവും തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങളും ഉണ്ടാകും.


Also Read: Solar Eclipse 2023: ഒക്ടോബർ 14ന് സംഭവിക്കുന്ന സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് കനത്ത ദോഷം


മിഥുനം: ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. നിക്ഷേപത്തിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. പുതിയ വീട് വാങ്ങാം. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ഭൗതിക സന്തോഷം വർദ്ധിക്കുകയും സന്തോഷകരമായ സമയങ്ങൾ ആരംഭിക്കുകയും ചെയ്യും.


കന്നി: വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ വർദ്ധിക്കും. ബിസിനസ്സിൽ സാമ്പത്തിക ലാഭം ഉണ്ടാകും. പൂർവിക സ്വത്ത് ലഭിക്കും. ഇക്കാരണത്താൽ സമ്പത്ത് വർദ്ധിക്കാൻ സാധ്യതയുണ്ട്. പക്ഷേ ചിന്തിക്കാതെ പണം ചെലവഴിക്കരുത്.


വൃശ്ചികം: ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടും. വിജയത്തിന്റെ വഴിയിൽ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങി പുരോഗതിയുടെ പാത എളുപ്പമാകും. നിയമപരമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും. വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.