Saturn Rise 2023: 2023 ജനുവരി 17ന് 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭ രാശിയില്‍ സംക്രമിക്കും. ശനിയുടെ ഈ രാശിമാറ്റത്തിന് ശേഷം മാര്‍ച്ച് 09 ന് ശനി ഈ രാശിയില്‍ ഉദിക്കും. ഈ സമയത്ത് ശശ മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. ജ്യോതിഷത്തില്‍ ശശ മഹാപുരുഷ രാജയോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ രൂപപ്പെടുന്ന  പഞ്ച മഹാപുരുഷ രാജയോഗമാണ് ഈ ശശ രാജയോഗം. ഒരു ജാതകത്തില്‍ ശശ രാജയോഗം രൂപപ്പെടുമ്പോള്‍, ആ വ്യക്തി ഉയര്‍ന്ന സ്ഥാനം കൈവരിക്കും ഒപ്പം അവര്‍ വളരെ ധീരരും, ആകര്‍ഷകമായ രൂപഭംഗിയുള്ളവരുമായിരിക്കും. അവര്‍ വിജയകരവും സമൃദ്ധവുമായ ജീവിതം നയിക്കുകയും ചെയ്യും. ഈ സമയത്ത് 4 രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Uday 2023: ജനുവരി 12 മുതൽ ഈ രാശിക്കാർക്ക് നൽകും ലക്ഷ്മി കൃപ! ലഭിക്കും വൻ ധനലാഭം 


 


മേടം (Aries):  മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത്. ജാതകത്തിലെ 11ാം ഭാവമാണ് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനം. ഇക്കാരണത്താല്‍ മേടം രാശിക്കാരുടെ വരുമാനത്തില്‍ അതിശയകരമായ വര്‍ദ്ധനവ് ഉണ്ടാകും. വിവധ സ്രോതസ്സുകളില്‍ നിന്നും പണം സമ്പാദിക്കാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചേക്കും.


മിഥുനം (Gemini): മിഥുനം രാശിക്കാരുടെ ഒന്‍പതാം ഭാവത്തിലാണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത് ജാതകത്തിന്റെ ഒമ്പതാം ഭാവത്തെ ഭാഗ്യസ്ഥാനം എന്നാണ് പറയുന്നത്.  അതുവഴി നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കഴിഞ്ഞ കുറേ നാളുകളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനയും ലഭിക്കും. നിക്ഷേപത്തില്‍ നിന്നും വൻ ലാഭം ലഭിക്കും. പ്രണയബന്ധത്തിന്റെ കാര്യത്തിനും നല്ല സമയമാണ്. സാമ്പത്തിക സ്ഥിതിയിലും  പുരോഗതിയുണ്ടാകും.


Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 


 


ചിങ്ങം (Leo):  ഈ രാശിക്കാരരുടെ ഏഴാം ഭാവത്തിലാണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത്. ജാതകത്തിന്റെ ഏഴാം ഭാവം എന്നുപറയുന്നത് ദാമ്പത്യത്തിലെ സന്തോഷവും പങ്കാളിത്തത്തിന്റെയും സ്ഥാനമാണ്. അത്തരമൊരു സാഹചര്യത്തില്‍ പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം നല്ല ലാഭം ലഭിക്കും. ജോലിയിൽ വിജയം ഉണ്ടാകും.  സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ യോഗം ബിസിനസുകാര്‍ക്ക് വളരെയേറെ ലാഭ നേട്ടങ്ങള്‍ നൽകും.


ധനു (Sagittarius):  ശശ മഹാപുരുഷ് രാജയോഗം രൂപപ്പെടുന്നത് ധനു രാശിയുടെ മൂന്നാം ഭാവത്തിലാണ്. ജ്യോതിഷമനുസരിച്ച് ഇത് ധൈര്യം ധീരത എന്നിവയുടെ ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയം ധനു രാശിക്കാരുടെ ധൈര്യവും വര്‍ദ്ധിക്കും. പുതിയ വെല്ലുവിളികളെ നേരിടാന്‍ കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് 2023 മികച്ച വര്‍ഷമായിരിക്കും ഇവർക്ക് ധാരാളം നല്ല ഓഫറുകള്‍ ലഭിക്കും ഒപ്പം ഭൂമി, വസ്തു ക്രയവിക്രയം എന്നിവയില്‍ നല്ല ലാഭവും ഉണ്ടാകും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.