Saturn Retrograde 2022: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളുടെയും രാശിചക്രം മാറുന്ന സമയം പറഞ്ഞിട്ടുണ്ട്. ഗ്രഹങ്ങളുടെ സംക്രമത്തിനു പുറമേ ഗ്രഹങ്ങളുടെ ചലനത്തിലും മാറ്റങ്ങളുണ്ടാകും. അവയുടെ സ്വാധീനം എല്ലാ രാശിക്കാരേയും ബാധിക്കും. ശനിയുടെ സംക്രമവും അതിന്റെ ചലനത്തിലെ മാറ്റവും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഈ സമയത്ത് ശനി സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. അതായത് 30 വർഷങ്ങൾക്ക് ശേഷമാണ് ശനി മകരത്തിൽ പിന്നോക്കാവസ്ഥയിൽ ചലിക്കുന്നത്. അത് ഒക്‌ടോബർ 23 വരെ തുടരും. അതിനുശേഷം വീണ്ടും സംക്രമണം നടക്കും.  അതുവരെ ഈ 3 രാശിയിലുള്ളവർക്ക് ലഭിക്കും വൻ നേട്ടവും പുരോഗതിയും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒക്ടോബറിൽ ചൊവ്വ-ശനി സംക്രമം: ഈ 5 രാശിക്കാർ ലഭിക്കും ബമ്പർ നേട്ടങ്ങൾ! 


മേടം (Aries): മകരം രാശിയിൽ ശനി നിൽക്കുന്നത് ജോലിയിലും ബിസിനസ്സിലും മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് വൻ പുരോഗതി ലഭിക്കും. വരുമാനം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത. ബിസിനസ്സിൽ ഒരു വലിയ ഇടപാട് ലഭിക്കും. ബിസിനസിൽ നിക്ഷേപിക്കാനും നല്ല സമയമാണ്. ധനലാഭമുണ്ടാകും.  


ധനു (Sagittarius): ഒക്‌ടോബർ വരെ ശനിയുടെ വക്രഗതി തുടരും ആ സമയത്ത് ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. ധനഗുണമുണ്ടാകും. വരുമാനം വർദ്ധിക്കും. അപ്രതീക്ഷിത പണവും ലഭ്യമാകും, അത് നിങ്ങളെ സന്തോഷിപ്പിക്കും. നിക്ഷേപം, ഊഹക്കച്ചവട-ലോട്ടറി എന്നിവയും പ്രയോജനപ്പെടും. എവിടെനിന്നെങ്കിലും പണം ലഭിക്കാനുണ്ടെങ്കിൽ അത് ലഭിക്കും.  രാഷ്ട്രീയക്കാർക്ക് വലിയ പദവികൾ ലഭിക്കും. ബിസിനസിൽ മധുരമായി സംസാരിക്കുന്നതിലൂടെ നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും.


Also Read: മുട്ട കഴിക്കാൻ പറ്റിയ സമയം ഏതാണ്? ആർക്കൊക്കെ മുട്ട കഴിക്കാൻ പാടില്ല, അറിയാം ഗുണങ്ങളും ദോഷങ്ങളും 


മീനം (Pisces): ശനിയുടെ വക്രഗതി മീനരാശിക്കാർക്ക് ധാരാളം ധനം നൽകും. അവരുടെ വരുമാനം വർദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്, ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. പുതിയ സ്രോതസ്സുകളിൽ നിന്ന് വരുമാനം ഉണ്ടാകും. ബിസിനസ്സിലും ജോലിയിലും നേട്ടമുണ്ടാക്കുന്ന പുതിയ ബന്ധങ്ങൾ ഉടലെടുക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ചില സുവർണ്ണ വിജയങ്ങൾ ഉണ്ടാകാം, അത് നിങ്ങളെ സന്തോഷിപ്പിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.