Saturn Retrograde: ശനി വക്രഗതിയും ശഷ് മഹാപുരുഷ് യോഗവും; 3 രാശിക്കാർക്ക് പുരോഗതിയുടെ കാലം
Saturn Retrograde and Shash Rajyog: ശഷ് മഹാപുരുഷ് രാജയോഗവും രൂപപ്പെടുന്നത് മൂലം പല രാശികളിലും നല്ല ഫലം കാണും.
വേദ ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങളുടെ സംക്രമണവും അവയുടെ ചലനത്തിലെ മാറ്റങ്ങളും ഓരോ വ്യക്തിയുടെയും ജീവിതത്തെ ബാധിക്കുന്നു. ഗ്രഹങ്ങൾ രാശി മാറി നീങ്ങുമ്പോൾ പല തരത്തിലുള്ള ശുഭ, അശുഭ യോഗങ്ങൾ ഉണ്ടാകുന്നു. കുംഭം രാശിയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കും. 140 ദിവസം ശനി ഈ അവസ്ഥയിൽ തുടരും. ഇവിടെ ഷഷ് മഹാപുരുഷ് രാജയോഗവും രൂപപ്പെടുന്നത്. ഇതുമൂലം പല രാശികളിലും നല്ല ഫലം കാണും. ഈ യോഗമൂലം 3 രാശിക്കാർക്കും പെട്ടെന്ന് ധനലാഭവും ജോലിയിൽ വിജയവും ലഭിക്കും. ആ മൂന്ന് ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇടവം: ശഷ് മഹാപുരുഷ് രാജയോഗം മൂലം പെട്ടെന്ന് പണം ലഭിക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. ബിസിനസ്സിലും കരിയറിലും നിങ്ങൾക്ക് നല്ല വിജയം ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും വലിയ ആളുകൾക്കിടയിൽ സമ്പർക്കം സ്ഥാപിക്കാനും കഴിയും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും.
തുലാം: തുലാം രാശിക്കാർക്ക് ബിസിനസ്സിലും ജോലിയിലും നല്ല വിജയം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. നല്ല വാർത്തകൾ തുടർന്നും ലഭിക്കും. ചെറിയ പരിശ്രമത്തിലൂടെ നിങ്ങൾക്ക് നല്ല വിജയം നേടുകയും ചെയ്യാൻ സാധിക്കും. നല്ല ധനലാഭവും പുരോഗതിയുമുണ്ടാകും.
കുംഭം: ശനിദേവന്റെ പ്രത്യേക അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ ചെയ്ത് തീർക്കാൻ കഴിയും. അതിനാൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ബിസിനസുകാർക്ക് ഇത് നല്ല ലാഭം നേടാനുള്ള സമയമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ നല്ല മാറ്റമുണ്ടാകും. പരസ്പര സ്‌നേഹബന്ധങ്ങളിൽ ശക്തി ഉണ്ടാകും. നിങ്ങൾക്ക് ഭാഗ്യം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യവും നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...