Shani Vakri 2024: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറ്റുകയും അതിന്റെ ചലനം മാറ്റുകയും ചെയ്യുന്നു. 9 ഗ്രഹങ്ങളിൽ ഏറ്റവും സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ് ശനി. 30 വർഷത്തിനു ശേഷം ശനി തന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ സഞ്ചരിക്കുകയാണ്. 2025 പകുതി വരെ ശനി ഈ രാശിയിൽ തുടരും. ഈ കാലയളവിൽ ശനി അതിന്റെ ചലനം മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യും. നിലവിൽ കുംഭ രാശിയിൽ ശനി നേർ രേഖയിൽ സഞ്ചരിക്കുകയാണ്. ഇനി ഇത് 2024 ജൂണിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.ഇത് 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 3 രാശിക്കാർക്ക് ലോട്ടറി ഭാഗ്യമുണ്ടാകും.  ഈ ആളുകൾക്ക് ശനി സന്തോഷവും ഐശ്വര്യവും പുരോഗതിയും സ്ഥാനമാനങ്ങളും നൽകും. അവർ ആരൊക്കെ അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് വർധിക്കും ഒപ്പം അപാര നേട്ടവും!


മേടം (Aries): ശനിയുടെ വിപരീത ചലനം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവരുടെ വരുമാനം വർദ്ധിക്കും. പല സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കും. നിക്ഷേപത്തിൽ നല്ല വരുമാനം ലഭിക്കും. ബിസിനസുകാരുടെ പുതിയ ഡീലുകൾ നടക്കും.  ഈ സമയം അവർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ ജീവിതത്തിൽ ഭൗതിക സൗകര്യങ്ങൾ വർദ്ധിക്കും. കരിയറുമായി ബന്ധപ്പെട്ട ഏത് വലിയ അഭിലാഷവും പൂർത്തീകരിക്കാൻ സാധിക്കും.


ഇടവം (Taurus): പ്രതിലോമ ശനി ഇടവം രാശിക്കാർക്കും ഗുണം ചെയ്യും. ഇടവ രാശിയുടെ അധിപനായ ശുക്രൻ ശനിയുടെ സൗഹൃദ ഗ്രഹമാണ്. അതിനാൽ ശനി ഇടവ രാശിക്കാരോട് എപ്പോഴും ദയ കാണിക്കും. ഇത്തരക്കാർക്ക് ശനിയുടെ വക്രഗതിയിലൂടെ പുതിയ ജോലി ലഭിക്കും. സ്ഥാനക്കയറ്റമോ ഉയർന്ന സ്ഥാനമോ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാം. വരുമാനത്തിൽ വലിയ വർധനവുണ്ടാകും.


Also Read: 15 ദിവസത്തിന് ശേഷം ഗജകേസരി രാജയോഗം; ഈ രാശിക്കാർക്ക് സുവർണ്ണകാലം


 


മകരം (Capricorn): മകരം രാശിയുടെ അധിപനായ ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. ശനി ഇത്തരക്കാർക്ക് ധാരാളം പണം നൽകും മാത്രമല്ല സംസാര സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യും. ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. നിങ്ങളുടെ കരിയറിൽ ഉയർന്ന സ്ഥാനം കൈവരിക്കും. വ്യവസായികൾക്കും നേട്ടമുണ്ടാക്കും. നിങ്ങളുടെ ലാഭം വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. നിങ്ങളുടെ ജീവിതത്തിലെ ഈ സമയം എല്ലാ മേഖലകളിലും നേട്ടങ്ങൾ നൽകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.