Shani Vakri 2023 Dates: ജ്യോതിഷ പ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വർഷം കൊണ്ട് ശനി രാശി മാറുന്നു. 30 വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ ശനി കുംഭ രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ശനി നിലവിൽ അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇത് 12 രാശിക്കാരേയും ബാധിക്കും. ഇതോടൊപ്പം ചിലർക്ക് ഇത് വളരെ ശുഭകരമായിരിക്കും. ശനി ഇവർക്ക് ഈ സമയം സമ്പത്തും ജോലിയിലും ബിസിനസ്സിലും വിജയം നൽകും. ശനിയുടെ വക്രഗതി ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mangal Gochar 2023: ചൊവ്വ സംക്രമണം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ ഒപ്പം കരിയറിലും!


മേടം (Aries): ശനിയുടെ പ്രതിലോമ ചലനം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. ജോലിയിൽ മാറ്റം വരാം. ബിസിനസ്സിൽ ലാഭം ഉണ്ടാക്കും. വരുമാനം വർദ്ധിക്കും. പല സ്രോതസ്സുകളിൽ നിന്നും ധനം വരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിദേശയാത്രയ്ക്ക് സാധ്യത.


ഇടവം (Taurus):  ശനിയുടെ വക്ര ഗതി ഇടവം രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. ജോലിയിൽ വലിയ സ്ഥാനം ലഭിക്കും. നിങ്ങൾ വളരെക്കാലമായി കാത്തിരിക്കുന്ന ഒരു കുതിപ്പ് നിങ്ങളുടെ കരിയറിൽ ഉണ്ടാകും. മേലധികാരിയുടെ പിന്തുണ ലഭിക്കും. ശമ്പളത്തിൽ വൻ വർധനയുണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.


Also Read: Kalamassery Medical College: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്കു നേരെ ആക്രമണം; പ്രതി പിടിയിൽ


മിഥുനം (Gemini): ശനിയുടെ വക്രഗതി മിഥുന രാശിക്കാർക്ക് ധാരാളം ധനനേട്ടം ഉണ്ടാക്കും.  നിങ്ങള കാത്തിരിക്കുന്ന പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ഉടൻ ലഭിക്കും. ധനനേട്ടം ഉണ്ടാകും.  ഇണയുമായുള്ള ബന്ധം മികച്ചതായിരിക്കും. വ്യവസായികൾക്ക് സമയം അനുകൂലമായിരിക്കും. ബിസിനസ്സ് വ്യാപിക്കും. വലിയ നേട്ടമുണ്ടാകും. നിക്ഷേപത്തിന് നല്ല സമയമാണ്.


ധനു (Sagittarius): ശനിയുടെ പ്രതിലോമ സഞ്ചാരം ധനു രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങൾ ഇനി അവസാനിക്കും. തൊഴിൽ-ബിസിനസുകൾക്ക് അനുകൂലമായ സമയമായിരിക്കും. ധനനേട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കുന്നതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിന് നല്ല സമയം. വീട്ടിൽ മംഗളകമായ എന്തെങ്കിലും കാര്യം നടക്കാൻ സാധ്യത.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.