Rajayoga 2023: ജ്യോതിഷപ്രകാരം ജൂണ്‍ 17 ന് ശനി കുംഭം രാശിയില്‍ വക്രഗതിയില്‍ പിന്തിരിഞ്ഞ് നീങ്ങും. ജൂണ്‍ 17 മുതല്‍ നവംബര്‍ 4 വരെ ഏകദേശം 140 ദിവസം ശനി പ്രതിലോമാവസ്ഥയിലായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ വക്രഗതിയുടെ സ്വാധീനം കാരണം ഈ സമയം ചില യോഗങ്ങളും രൂപപ്പെടുന്നുണ്ട്. ജ്യോതിഷത്തില്‍ ചില യോഗങ്ങളും രാജയോഗങ്ങളും ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ച് രൂപപ്പെടുന്നുണ്ട്. ചില യോഗങ്ങള്‍ വളരെ ശുഭകരമാണെങ്കില്‍ ചില യോഗകള്‍ അനേകം ബുദ്ധിമുട്ടുകളും നല്‍കും. ഏകദേശം 30 വര്‍ഷത്തിന് ശേഷം ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ നീങ്ങുകയാണ്. ശനിയുടെ വക്രഗതി ചലനം മൂലം മൂലത്രികോണ രാജയോഗം തുടങ്ങി. ഈ രാജയോഗം 4 രാശിക്കാര്‍ക്ക് ധനനേട്ടവും ഉയര്‍ച്ചയും സമ്മാനിക്കും. മൂലത്രികോണം, പരിവര്‍ത്തന രാജയോഗം എന്നിവ കാരണം നേട്ടങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mahadhan Rajyog: ഈ രാശിക്കാർക്ക് അടുത്ത വർഷം വരെ ലഭിക്കും സർവ്വൈശ്വര്യങ്ങളും!


മേടം (Aries): മേട രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി ശുഭ ഫലങ്ങൾ നൽകും.  മൂലത്രികോണ രാജയോഗവും പരിവര്‍ത്തന യോഗവും നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭം നല്‍കും. സാമ്പത്തിക സ്ഥിതി ശക്തമാക്കും. നിങ്ങള്‍ക്ക് ഈ സമയം പുരോഗതിയും സ്ഥാനമാനങ്ങളും ലഭിക്കും.


ഇടവം (Taurus):  ഈ രാജയോഗം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി കിട്ടും. ജോലിയില്‍ പുതിയ ചുമതലകള്‍ വന്നുചേരും. ഭാവിയില്‍ ബിസിനസ്സില്‍ ഒരു പുതിയ ഡീല്‍ ഉറപ്പിക്കാനാകും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരും.


മിഥുനം (Gemini): ഈ രാശിക്കാര്‍ക്ക് ഈ സമയം രാജയോഗങ്ങളുടെ ശുഭഫലം ലഭിക്കും. ഈ രാശിയില്‍ ശനി ദേവന്റെ പ്രത്യേക കൃപയുണ്ടാകും. ജോലിയില്‍ നേട്ടങ്ങള്‍ കൈവരും. വിദേശത്ത് പോകാനുള്ള യോഗവുമുണ്ട്. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും.


ചിങ്ങം (Leo): ഈ രാശിക്കാര്‍ക്ക് മൂല ത്രികോണ രാജയോഗം സാമ്പത്തികമായി ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. സമ്പത്തിന്റെ പല വഴികളും നിങ്ങള്‍ക്കായി തുറക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമായിരിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.