Shani Dev Effects on Zodiac Signs: ജ്യോതിഷ പ്രകാരം ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുകയും രണ്ടര വർഷത്തിനുള്ളിൽ തന്റെ രാശി മാറുകയുമാണ് ചെയ്യാറ്.  ഈ വർഷം ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിക്കുന്നത്. 2023 ജനുവരി 17 ന് കുംഭ രാശിയിൽ സംക്രമിച്ച ശനി 2025 വരെ ഈ രാശിയിൽ തുടരും. ഇത് 12 രാശിക്കാരുടെയും ജീവിതത്തിൽ രണ്ടര വർഷക്കാലം വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 3 രാശിക്കാർക്കും ശനി ധാരാളം ഗുണങ്ങൾ നൽകും. ഇവർക്ക് 2025 വരെയുള്ള സമയം ശനി വളരെയധികം പുരോഗതിയും ധനവും വിജയവും നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mahalaxmi Rajyog: 72 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കും മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയും!


ഇടവം (Taurus): ശനിയുടെ കുംഭ രാശിയിലെ പ്രവേശനം ഇടവ രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ഇടവ  രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകുന്ന ശനിയുടെ ഈ സംക്രമം മൂലം ശശ് രാജ യോഗവും രൂപം കൊള്ളും. ഇവർക്ക് ഈ സമയം തൊഴിൽ ബിസിനസുകളിൽ മികച്ച വിജയം ലഭിക്കും. ഭാഗ്യം എല്ലാ കാര്യത്തിലും കൂടെയുണ്ടാകും. മാധ്യമം, സിനിമ, കല, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. വരുമാനം വർദ്ധിക്കും ഒപ്പം ഉന്നതിയും ഉണ്ടാകും.  


മിഥുനം (Gemini): ശനിയുടെ രാശിമാറ്റം മിഥുന രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. 2025 വരെയുള്ള സമയം ഈ രാശിക്കാർക്ക് തൊഴിൽപരമായും ധനാപരമായും പുരോഗതിയുണ്ടാകും.  ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, പുതിയ ജോലി, വ്യവസായികൾക്ക് വൻ ലാഭം എന്നിവ ഈ സമയം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. 


Also Read: Fenugreek Benefits: ഈ ചെറുധാന്യങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി രോഗങ്ങളുടെ പ്രതിവിധി! 


തുലാം (Libra): തുലാം രാശിക്കാർക്കും ശനി സംക്രമം ശുഭകരമായിരിക്കും. ഈ രാശിക്കാർക്ക് കണ്ട ശനി നടക്കുകയിരുന്നു അത് ശനിയുടെ കുംഭത്തിലേക്കുള്ള പ്രവേശനത്തോടെ അവസാനിച്ചു.  ഇവർക്ക് ഈ സമയത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്നും മുക്തി ലഭിക്കും. ഈ സമയം ഇവർക്ക് തൊഴിൽരംഗത്ത് പുരോഗതി, കർമ്മരംഗത്ത് വിജയം, ബിസിനസിൽ ഉയർച്ച, ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവയുണ്ടാകും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)