Saturn Transit 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി രണ്ടര വർഷത്തിലൊരിക്കൽ രാശി മാറുന്നു. 2021ൽ ഒരു തവണ പോലും ശനി രാശി മാറിയിരുന്നില്ല എന്നാൽ ഇപ്പോഴിതാ 2022 ൽ ശനി രണ്ട് തവണ രാശി മാറാൻ പോകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു തവണ ശനി സാധാരണഗതിയിൽ സഞ്ചരിക്കും. അതായത് ഏപ്രിൽ 29 ന് ശനി രാശി മാറി മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും.  എന്നാൽ ജൂൺ 5 മുതൽ ശനി പിന്നോട്ട് നീങ്ങുകയും വീണ്ടും മകരത്തിൽ തുടരുകയും ചെയ്യും. ശേഷം 2023 ജനുവരി 17 വരെ ശനി മകര രാശിയിൽ തുടരും. അതിനുശേഷം ശനി വീണ്ടും കുംഭത്തിലേക്ക് വരും. നീതിയുടെ ദൈവമായി കണക്കാന്ന ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായ ശനിയുടെ ഈ  രണ്ടു തവണത്തെ രാശി മാറ്റം ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.


Also Read: Horoscope March 19, 2022: തുലാം രാശിക്കാർക്ക് ഇന്ന് എല്ലാ ജോലികളിലും വിജയം ലഭിക്കും, മകരം രാശിക്കാർക്ക് ഇന്ന് ആശങ്കയുടെ ദിനം!


ശനിയുടെ കൃപ ഈ രാശിക്കാരിൽ വർഷിക്കും  (Shani's grace will rain on these people)


2022-ൽ ശനിയുടെ രണ്ട് തവണത്തെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  


മേടം (Aries): 


ശനിയുടെ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് എല്ലാ ജോലിയിലും വിജയം ലഭിക്കും.പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ആദരവ് ലഭിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യത. ജോലിസ്ഥലത്ത് ബന്ധങ്ങൾ മികച്ചതായിരിക്കും.


ഇടവം (Taurus):  


ഇടവം രാശിക്കാർക്ക് ഏപ്രിൽ 29 ന് ശേഷം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂർണ ഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കും. മേലധികാരിയുമായി നല്ല ബന്ധമായിരിക്കും. വളരെയധികം പ്രശംസയും പ്രമോഷനും ഉണ്ടാകും. ധനലാഭമുണ്ടാകും.


Also Read: Rahu Transit 2022: 18 മാസത്തിന് ശേഷമുള്ള രാഹുവിന്റെ രാശിമാറ്റം; ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും


ധനു  (Sagittarius): 


ധനു രാശിക്കാർക്ക് ഈ സമയം ധാരാളം ധനനേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.  വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ബിസിനസുകാർക്ക് ഈ സമയം വളരെ പ്രയോജനകരമായിരിക്കും.


മകരം (Capricorn): 


മകരം രാശിക്കാർക്കും ഈ സമയം വളരെ അനുകൂലമായിരിക്കും. ധനലാഭമുണ്ടാകും. ഈ സമയം തൊഴിൽ-ബിസിനസിന് വളരെ നല്ലതായിരിക്കും. പുതിയ ജോലി ലഭിക്കും. പഴയ ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാം. ബിസിനസുകാർക്ക് ഈ സമയം കനത്ത ലാഭം ലഭിക്കും. വലിയ ഡീലുകൾ ലഭിച്ചേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.