ഒമ്പത് ദിവസത്തെ ആഘോഷപൂർണമായ നവരാത്രി ഉത്സവം അടുത്തുവരികയാണ്. നവരാത്രി ഉത്സവം ഒക്ടോബർ 15ന് ആരംഭിക്കും. ശാരദിയ നവരാത്രിയിൽ, നവദുർഗ എന്നറിയപ്പെടുന്ന ദുർ​ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ഭക്തർ ആരാധിക്കുന്നു. ഹിന്ദു കലണ്ടർ പ്രകാരം അശ്വിൻ മാസത്തിലെ ശുക്ല പക്ഷത്തിലാണ് നവരാത്രി ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവരാത്രി മഹോത്സവം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കപ്പെടുന്നു. ദുർഗയെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദേവത എന്നാണ് വിളിക്കുന്നത്. നവരാത്രിയിൽ ഉപവാസം അനുഷ്ഠിച്ചും പൂർണ ഭക്തിയോടെ ദുർഗാ ദേവിയെ ആരാധിച്ചും ഭക്തർ നവരാത്രി ആഘോഷിക്കുന്നു. ഭക്തരുടെ എല്ലാ പ്രാർഥനകളും ദുർ​ഗാദേവി സഫലമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.


നവരാത്രി ദിനങ്ങളിൽ ആളുകൾ അവരുടെ വീടുകളിൽ അഖണ്ഡ ദീപം തെളിയിക്കുകയും ഈ ഒമ്പത് ദിവസങ്ങളിൽ ദുർ​ഗാ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. നവരാത്രിയിൽ കലശം സ്ഥാപിക്കുന്ന ചടങ്ങുണ്ട്. ഈ വർഷത്തെ നവരാത്രി എപ്പോഴാണ് ആരംഭിക്കുന്നത്, കലശപ്രതിഷ്ഠയ്ക്ക് അനുകൂലമായ സമയം എപ്പോഴാണ് എന്നിവയെക്കുറിച്ച് അറിയാം.


ALSO READ: ഇന്നത്തെ ഭാ​ഗ്യരാശികൾ ഇവരാണ്; സമ്പൂർണ രാശിഫലം അറിയാം


ഒക്ടോബർ 15 - ഘടസ്ഥപനം, ശൈലപുത്രി പൂജ


ഒക്ടോബർ 16 - ബ്രഹ്മചാരിണി പൂജ


ഒക്ടോബർ 17 - സിന്ദൂര തൃതീയ, ചന്ദ്രഘണ്ട പൂജ


ഒക്ടോബർ 18 - കൂഷ്മാണ്ഡ പൂജ, വിനായക് ചതുർത്ഥി


ഒക്ടോബർ 19 - സ്കന്ദമാതാ പൂജ


ഒക്ടോബർ 20 - കാത്യായനി പൂജ


ഒക്ടോബർ 21 - സരസ്വതി പൂജ, കാളരാത്രി പൂജ 


ഒക്ടോബർ 22 - ദുർ​ഗാഷ്ടമി, മഹാഗൗരി പൂജ, സന്ധി പൂജ


ഒക്ടോബർ 23 - മഹാ നവമി


ഒക്ടോബർ 24 - നവരാത്രി പാരണ, ദുർഗാ നിമജ്ജനം, വിജയദശമി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.