Shani Rise 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ജനുവരി 30 ആയ ഇന്നലെ ശനി അസ്തമിച്ചു.  അതിന്റെ ബുദ്ധിമുട്ട് ചില രാശിക്കാർക്ക് ഉണ്ടായിരിക്കും.  ഇത് ശനിയുടെ ഉദയത്തോടെ മാറിമറിയും. ഗ്രഹങ്ങളുടെ അസ്തമയം ഓരോ രാശിക്കാരെയും ബാധിക്കും പോലെ ഉദയം ഗുണഫലങ്ങൾ നൽകും.  ഇന്നലെ അസ്തമിച്ച ശനി ഇനി മാർച്ച് 09 ന് ഉദിക്കും.  ശനി ഈ വർഷം തുടക്കത്തിൽ അതായത് ജനുവരി 17-ന് കുംഭ രാശിയിലേക്ക് സംക്രമിക്കുകയും ജനുവരി 30 ന് കുംഭ രാശിയിൽ തന്നെ അസ്തമിക്കുകയും ചെയ്തിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഈ സമയം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും.  എന്നാൽ  ശനിയുടെ ഉദയം ചില രാശികൾക്ക് ധനരാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Asta 2023: കുംഭത്തിൽ ശനിയുടെ അസ്തമയം: ഈ രാശിക്കാർക്ക് നൽകും വമ്പൻ നേട്ടങ്ങൾ 


കുംഭം (Aquarius): ജ്യോതിഷ പ്രകാരം ജനുവരി 17 ന് ശനി കുംഭം രാശിയിൽ സംക്രമിച്ചു ഇത് രണ്ടര വർഷം ഈ രാശിയിൽ തുടരും. 
അതുകൊണ്ടുതന്നെ കുംഭത്തിലെ ശനിയുടെ ഉദയം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിയിൽ ശനിയുടെ ശശ് മഹാപുരുഷ രാജയോഗം രൂപപ്പെടും. ഈ സമയത്ത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല സമയമാണ്. അവർക്ക് സ്ഥാനമാനങ്ങൾ നേടാനാകും.  അതുപോലെ ബിസിനസുകാർക്കും ഈ സമയം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഈ രാശിയുടെ ലഗ്നഭാവത്തിൽ ശനി സംക്രമിക്കും.  അതിനാൽ ആത്മവിശ്വാസം വർദ്ധിക്കും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നേക്കാം.


ചിങ്ങം (Leo):  ശനിയുടെ ഉദയം ചിങ്ങം രാശിക്കാർക്ക് വിശേഷാൽ ഗുണം നൽകും.  ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശനിയുടെ സംക്രമണം. ഈ സമയം ഇവർക്ക് പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ പങ്കാളിത്തത്തിൽ ബിസിനസ്സ് നടത്തുകയാണെങ്കിൽ ലാഭം ഉണ്ടാകും. വലിയ ബിസിനസ്സ് ഇടപാട് നടത്താൻ യോഗം. ധനലാഭമുണ്ടാകും.  ജീവിത പങ്കാളിയുടെ പിന്തുണയുണ്ടാകും. 


Also Read: 16 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം! 


ഇടവം (Taurus):  ഇടവ രാശിക്കാരുടെ പത്താം ഭാവത്തിലാണ്‌ ശനി ഉദിക്കാൻ പോകുന്നത്.  ഇതിനെ ജോലി, ബിസിനസ് എന്നിവയുടെ ഭാവനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ കാലയളവിൽ തൊഴിൽ-ബിസിനസിൽ പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. ധൈര്യം വർദ്ധിക്കും. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ ഈ സമയത്ത് നല്ല ഓഫറുകൾ വന്നേക്കാം. അതുപോലെ നിങ്ങൾ ബിസിനസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത് പറ്റിയ സമയമാണ്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.