Shani Margi in Kumbh 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുന്നു. 9 ഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനി രണ്ടര വർഷം കൊണ്ടാണ് രാശി മാറുന്നത്. 30 വർഷത്തിന് ശേഷം ശനി ഇപ്പോൾ കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കുകയാണ്.  ശനിയുടെ വിപരീത ചലനം വളരെയധികം ബുദ്ധിമുട്ടുകൾ നൽകും. നവംബർ 4 വരെ ശനി ഈ അവസ്ഥയിലായിരിക്കും.  ശേഷം അത് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ശനിയുടെ നേരിട്ടുള്ള സഞ്ചാരം പലർക്കും വലിയ ആശ്വാസം നൽകും. എങ്കിലും ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ശനിയുടെ നേർരേഖയിലുള്ള ചലനം ശശ് മഹാപുരുഷ രാജയോഗം  സൃഷ്ടിക്കും.  ഇതിലൂടെ ഇവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കും. മാർഗി ശനി മൂലം രൂപപ്പെടുന്ന ശശ് രാജയോഗം ഏത് രാശിയിലുള്ളവരുടെ ഭാഗ്യം തെളിയിക്കുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആഗസ്റ്റിലെ ഭാഗ്യ രാശികളാണ് ഇവർ, ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!


ഇടവം (Taurus): ഇടവ രാശിക്കാർക്ക് ശനിയുടെ പാത ധാരാളം ഗുണങ്ങൾ നൽകും. ശശ് രാജയോഗം ഈ ആളുകളുടെ ഭാഗ്യം തെളിയിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. കരിയറിൽ നിങ്ങൾക്ക് ശക്തമായ പുരോഗതി കൈവരി ക്കാൻ കഴിയും. കരിയറിൽ നിങ്ങൾക്ക് സുവർണ്ണാവസരങ്ങൾ ലഭിക്കും, അത് നിങ്ങൾക്ക് ഉയർന്ന സ്ഥാനവും വലിയ ശമ്പളവും നൽകും. ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും അതിനാൽ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ബിസിനസ്സ് വിപുലീകരിക്കും. അവിവാഹിതർ വിവാഹിതരാകും.
 
ചിങ്ങം (Leo):
ശനിയുടെ നേരേഖയിൽ സൃഷ്ടിക്കുന്ന ശശ് രാജയോഗം ചിങ്ങം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. പ്രത്യേകിച്ച് കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകും. ഭൗതിക സുഖങ്ങൾ വർദ്ധിക്കും. സാമ്പത്തിക കാര്യത്തിലും ഏറെ ഗുണം ഉണ്ടാകും. തർക്കവിഷയമായ ഏത് കാര്യത്തിലും വിജയം ഉണ്ടാകും.


Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, സൂര്യ കൃപയാൽ വൻ സമ്പത്തും!


കുംഭം (Aquarius): ശനിയുടെ നേരിട്ടുള്ള സഞ്ചാരം കുംഭം രാശിക്കാർക്ക് ശുഭദിനം നൽകും. കുംഭ രാശിയുടെ അധിപനായ ശനി ഈ സമയത്ത് കുംഭം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. കുംഭം രാശിയിലെ ശനിയുടെ അനുകൂല സഞ്ചാരം ഈ രാശിക്കാർക്ക് ആത്മവിശ്വാസം നൽകും. ഉയർന്ന റാങ്കിലുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. മേഖലയിൽ നല്ല അവസരങ്ങൾ കണ്ടെത്താനാകും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.