Shash Raj yog: വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹത്തിന്റെയും സ്വാധീനം വ്യത്യസ്തമാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഗ്രഹങ്ങൾക്ക് വ്യത്യസ്തമായ സ്വാധീനമുണ്ട്. ചില യോഗങ്ങൾ വ്യക്തിക്ക് സമ്പത്ത് കൊണ്ടുവരുമ്പോൾ മറ്റ് ചിലത് ആ വ്യക്തിക്ക് അശുഭകരമായി തീരും. നീതിയുടെ ദേവനെന്നാണ് പൊതുവെ ശനിയെ പറയുന്നത്. ഒരു വ്യക്തിക്ക് അവന്റെ നല്ലതും ചീത്തയുമായ കർമ്മങ്ങളുടെ ഫലം ശനി നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Gochar 2023: 2025 വരെ ശനി തന്റെ പ്രിയ രാശിയിൽ തുടരും, ഈ രാശിക്കാർക്ക് ലഭിക്കും പുതിയ ജോലിയും ഒപ്പം ധനലാഭവും!


ജാതകത്തിൽ ശനിയുടെ അശുഭ സ്ഥാനം വ്യക്തിയെ രാജാവിൽ നിന്നും പിച്ചക്കാരനാക്കും. എന്നാൽ ശനി ശുഭ സ്ഥാനത്താണെങ്കിലോ പിച്ചക്കാരനെ രാജാവാക്കും. അതായത് ശനിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആ വ്യക്തിക്ക് സമ്പന്നനാകാൻ അധിക സമയമെടുക്കില്ല എന്നർത്ഥം. ജാതകത്തിലെ ശനിയുടെ ഇത്തരം യോഗങ്ങൾ രാജയോഗം സൃഷ്ടിക്കും. ഇപ്പോഴിതാ ശനിയുടെ സ്വാധീനത്താൽ ജാതകത്തിൽ ശശ് രാജയോഗം ഉണ്ടാകും. അതുമൂലം വ്യക്തിക്ക് എല്ലാ സുഖങ്ങളും ബഹുമാനവും സമ്പത്തും ലഭിക്കും.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനിയുടെ പ്രിയ രാശിക്കാർ!


ഒരു വ്യക്തിയുടെ ജാതകത്തിൽ ശശ് രാജയോഗം എങ്ങനെ രൂപപ്പെടുന്നുവെന്ന് നോക്കാം.


ശശ് രാജയോഗത്തിന്റെ ഉത്പത്തി എപ്പോഴാണോ ശനി ലഗ്ന ഭവത്തിൽ നിന്നോ അല്ലെങ്കിൽ ചന്ദ്ര ഭാവത്തിൽ നിന്നോ കേന്ദ്ര ഭാവത്തിലെത്തുകയോ അല്ലെങ്കിൽ ശനി ആരുടെയെങ്കിലും ജാതകത്തിൽ ചന്ദ്രനിൽ നിന്നും  1, 4, 7, 10 എന്നീ സ്ഥാനങ്ങളിൽ തുലാം മകരം കുംഭം എന്നീ രാശികളിൽ നിൽക്കുമ്പോഴാണ് ശശ് രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു ജാതകത്തിൽ. ഇത്തരക്കാരുടെ ജാതകം വളരെ വ്യത്യസ്തവും ഭാഗ്യകരവുമായിരിക്കും.


Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
 
ശശ് യോഗമുള്ളവർക്ക് ധാരാളം ബഹുമാനം ലഭിക്കും


ഏതൊരു വ്യക്തിയുടെ ജാതകത്തിൽ ഈ രാജയോഗം രൂപപ്പെടുന്നുവോ അയാൾക്ക് വലിയ രാഷ്ട്രീയക്കാരനാകാം. ആരുടെയെങ്കിലും ജാതകത്തിൽ ശനി ഉച്ച സ്ഥാനത്ത് ഇരിക്കുകയാണെങ്കിൽ ആ വ്യക്തി തന്റെ കരിയറിൽ വളരെയധികം പ്രശസ്തി നേടും. അത്തരം ആളുകൾക്ക് രോഗത്തിൽ നിന്നും പുറത്തുവരാനുള്ള ശക്തമായ കഴിവുണ്ടാകും.  ഈ രാജയോഗക്കാർക്ക് സമ്പത്തിന് ക്ഷാമമുണ്ടാകില്ല.  ഇതോടൊപ്പം ഈ രാജയോഗം ശനിയുടെ ദോഷഫലങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ സഹായിക്കും. ഇത്തരക്കാരുടെ ജീവിതം ആഡംബരം നിറഞ്ഞതായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, സമൂഹത്തിൽ പേരുണ്ട്, സ്ഥാനമാനങ്ങൾ വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.